0%

Chapter Title : ❤️സഖി 8❤️ [സാത്താൻ?]

Author : kkstories Read All Parts 276

എനിക്ക് ഒന്നും ചെയ്യാൻ തോന്നിയിരുന്നില്ല.

അവൾ പറഞ്ഞതിന് മറുപടിയെന്നവണ്ണം ഞാൻ അവളുടെ ചുണ്ടിൽ ഒന്ന് കൂടി ചുംബിച്ചു. പെട്ടന്ന് ബസിലെ ലൈറ്റ് ഓൺ ആവുന്നത് കണ്ടത് കൊണ്ട് അല്പം ഭയത്തോടെ തന്നെ ഞങ്ങൾ പരസ്പരം വിട്ടുമാറി അവളുടെ വസ്ത്രം എല്ലാം പഴയതുപോലെ തന്നെ ശെരിയാക്കി നേരെ ഇരുന്നു. എന്തോ ആവശ്യത്തിന് ബസിലെ ജീവനക്കാരൻ അകത്തേക്ക് വന്നതായിരുന്നു അപ്പോൾ.

അവൾക്ക് എന്റെ മുഖത്തേക്ക് നോക്കാൻ പോലും കഴിയാത്ത വിധം നാണം തെളിഞ്ഞിരുന്നു. അത് കണ്ടിട്ട് എനിക്ക് അവളോട് ഇഷ്ടം കൂടി വരുന്നതായി തോന്നി. ഞാൻ അവളെ എന്നോട് ചേർത്തുകൊണ്ട് തന്നെ കെട്ടി പിടിച്ചുകൊണ്ടു അവളുടെ നെറുകയിൽ ഒരിക്കൽ കൂടി ചുംബിച്ചു.

എന്റെ മാറിൽ തലചായ്ച്ചുകൊണ്ട് തന്നെ എന്റെ പെണ്ണ് എന്നെയും തിരിച്ചു കെട്ടി പ്പിടിച്ചുകൊണ്ട് ഇരുന്നു. ഇടക്ക് എപ്പോഴോ ഞങ്ങൾ ഇരുവരും ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.

*ഇതേ സമയം ഇടുക്കി ജില്ലയിലെ കേരളാ തമിഴ് നാട് അതിർത്തിയിലുള്ള ഒരു വനപ്രദേശതുള്ള ആളൊഴിഞ്ഞ ഒരു ബംഗ്ലാവ്....

മൂന്ന് തോന്നുകളിലായി കെട്ടിയിട്ടിരിക്കുന്ന മാധവനെയും ജയശ്രീയെയും ഔസപ്പ് അച്ഛനെയും പുച്ഛത്തോടെ നോക്കികൊണ്ട് ജൂലിയും ജയദേവനും അവരുടെ കൂടെയുള്ള ഗുണ്ടകളെ പോൽ തോന്നിക്കുന്ന കുറച്ചു പേരും നിന്നു. അവരെ നോക്കി ജയദേവൻ പറഞ്ഞു.

ജയദേവൻ : മര്യാദക്ക് ഇത്രയും തവണ ഞാൻ ചേട്ടനോട് ചോദിച്ചു നിങ്ങൾ ആ ഡോക്യൂമെന്റസ് ഒക്കെ ആർക്കാണ് കൈമാറിയത് എന്ന്. ചേട്ടന് അത് പറയാൻ പറ്റില്ല അപ്പോൾ പിന്നെ നിങ്ങളോടൊപ്പം ഒരു വൈദ്ധീകനെ കൂടി കൊന്നു എന്നൊരു ശാപം എനിക്ക് ഉണ്ടാക്കി തന്നെ നിങ്ങൾക്ക് മതിയാവു അല്ലെ?

മാധവൻ : നീ ഞങ്ങളെ കൊന്നാലും പറയില്ലടാ എന്റെ സ്വത്തുക്കളൊക്കെ ഞങ്ങളുടെ മോന് ഉള്ളതാണ് അല്ലാതെ പണത്തിനും സ്വത്തിനും വേണ്ടി കൂടപ്പിറപ്പിനെ പോലും കൊല്ലാൻ നടക്കുന്ന നിനക്ക് ഒരു കാലത്തും അത് തരില്ല നായെ.

ജയദേവൻ : നിങ്ങളുടെ ഏത് മകന് കൊടുക്കുമെന്ന് ആടോ താൻ പറയുന്നേ എന്റെ കൈകൊണ്ട് വർഷങ്ങൾക്ക് മുൻപേ തീർന്ന വിജയ്ക്കോ അതോ അവന്റെ ഹൃദയം ധാനം ചെയ്തത് കൊണ്ട് മാത്രം മകനായ ആ അനാഥ ചെക്കനോ ?

💬 Comments

View all comments