Chapter Title : ❤️സഖി 8❤️ [സാത്താൻ?]
ജയദേവന്റെ വാക്കുകൾ മാധവന്റെയും ജയശ്രീയുടെയും നെഞ്ചിലേക്ക് കത്തി കുത്തിയിറക്കുന്നതുപോലെ തുളഞ്ഞു കയറി. തങ്ങളുടെ മകന്റെത് വെറുമൊരു അപകടം അല്ലായിരുന്നു എന്നും ജയദേവൻ അവനെ തന്ത്രപൂർവ്വം ഭൂമുഖത്ത് നിന്നും ഒഴുവാക്കിയതാണെന്നുമുള്ള സത്യം ആ അച്ഛനും അമ്മയും വേദനയോടെ തിരിച്ചറിയുക ആയിരുന്നു ആ നിമിഷം. അവരുടെ അലറിയുള്ള നിലവിളി അവിടമാകെ നിറഞ്ഞു.
പൊട്ടി കരയുന്ന അവരെ നോക്കി ജയദേവൻ വീണ്ടും പറഞ്ഞു തുടങ്ങി.
ജയദേവൻ : കരഞ്ഞോ കരഞ്ഞോ ചാവാൻ നേരം സത്യങ്ങളൊക്കെ അറിഞ്ഞു ചാവുന്നത് നല്ലതാണെന്ന് തോന്നി അതാ പറഞ്ഞത്. പിന്നെ നിങ്ങൾ ഇപ്പോൾ മകൻ എന്നും പറഞ്ഞു കൊണ്ടുനടക്കുന്ന അവനില്ലേ ആ തന്ത ആരാ തള്ള ആരാ എന്നറിയാത്ത കഴിവേറിടെ മകൻ അവൻ അച്ഛനെയും അമ്മയെയും കൊന്ന കുറ്റത്തിന് ജീവിതകാലം മുഴുവനും ജയിലിൽ ആയിരിക്കും ? അപ്പോഴും ജയം എനിക്ക് മാത്രം? മര്യാദക്ക് ആ ഡോക്യൂമെന്റസ് ആരെയാണ് എല്പിച്ചതെന്ന് പറഞ്ഞാൽ എല്ലാത്തിനും ജീവൻ എങ്കിലും ഞാൻ ബാക്കി തരും
?
മാധവൻ : ഞങ്ങൾ ചത്താലും നിനക്കത് ലഭിക്കില്ല. പിന്നെ എന്റെ മോന് കൂട്ടായിട്ട് ആരുമില്ല എന്ന് കരുതണ്ട അവന് വേണ്ടി ചാവാൻ പോലും തയ്യാറായിട്ട് ഒരുത്തനുണ്ട്. അതുപോലെ ഒരിക്കൽ സത്യം മറനീക്കി വെളിയിൽ വരുക തന്നെ ചെയ്യും ജയാ.
ഔസപ്പ് അച്ഛൻ : എന്റെ കുഞ്ഞിന് കൂട്ടായിട്ട് അവൻ വന്നിരിക്കും ജയദേവാ.... അതുപോലെ ഇന്ന് എന്റെയും ഇവരുടെശരീരത്തിൽ നിന്നും വീഴുന്ന ഓരോ തുള്ളി രക്തത്തിനും നീ കണക്ക് പറയുന്ന ഒരു ദിവസം വരും അത് നീ ഓർത്തോളൂ.
ജയദേവൻ : എന്നാൽ പിന്നെ എന്തായാലും കണക്ക് പറയണ്ടതല്ലേ ആദ്യം താൻ തന്നെ മുകളിലേക്ക് പൊക്കോ. അതും പറഞ്ഞുകൊണ്ട് ജയദേവൻ തന്റെ അരയിൽ വെച്ചിരുന്ന തോക്ക് പുറത്തെടുത്തു. തങ്ങളുടെ മകന് വേണ്ടി മരിക്കുന്നത് കൊണ്ടാവാം അവർ മൂന്നാളിലും മരണഭയം എന്നത് പേരിനു പോലും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.
"ട്ടോ.... ട്ടോ.... ട്ടോ...."
മൂന്ന് വെടിയൊച്ചകൾ ആ വനത്തിലാകെ മുഴങ്ങി കേട്ടു. അതുകേട്ടു പക്ഷികൾ ആ രാത്രിയിലും പേടിച്ചു പറന്നു. മരിച്ചു കിടക്കുന്ന അവർ മൂന്നാളുടെയും ശവശരീരത്തിന്റെ അടുത്തായി നിന്നുകൊണ്ട് ജയദേവൻ
💬 Comments
View all comments