Chapter Title : ❤️സഖി 8❤️ [സാത്താൻ?]
തന്നെ ഇവിടെ വരുമ്പോഴൊക്കെ എന്തേലും കഴിച്ചിട്ടേ ഞാൻ പോവാറുള്ളു
അപ്പോഴേക്കും അമ്മ ഒരു പ്ലേറ്റിൽ ബിരിയാണിയുമായി വന്നു കഴിഞ്ഞിരുന്നു. നല്ല നെയ്യ് മണം വീശുന്ന റൈസും പൊരിച്ചു കറിവെച്ച ചിക്കനും കൂടി ദം ഇട്ട് വെച്ചുണ്ടാക്കുന്ന ബിരിയാണി അമ്മയുടെ സ്പെഷ്യൽ തന്നെയായിരുന്നു.
അമ്മ കൊണ്ടുവന്ന പ്ലേറ്റിൽ നിന്നും ഞാൻ കൊതിയോടെ തന്നെ കഴിക്കാൻ തുടങ്ങി. മ്മ്മ് പതിവ് പോലെ തന്നെ പറയാൻ വാക്കുകളില്ലാത്ത വിധം മനോഹരം ?.
അത് മറച്ചു വെക്കാതെ തന്നെ ഞാൻ അമ്മയോട് പറയുകയും ചെയ്തു.
ഞാൻ : എന്റെമ്മേ ഒന്നും പറയാനില്ല സൂപ്പർ ??????
അമ്മ : ആണോ ?..... മോൻ കഴിക്ക് ഞാൻ ഒന്ന് അപ്പുറത്തേക്ക് പോയിട്ട് വരാം.
അതും പറഞ്ഞുകൊണ്ട് അമ്മ പുറകുഭാഗത്തേക്ക് പോയി. ഞാൻ നല്ലതുപോലെ തന്നെ ആസ്വദിച്ചുകൊണ്ട് ബിരിയാണി കഴിക്കാനും. കഴിച്ചുകൊണ്ടിരിക്കുന്നതിനു ഇടയിലാണ് എനിക്ക് പുറകിൽ നിന്നും ഒരു ശബ്ദം കേട്ടത്.
"ആ വന്ന ഉടനെ തന്നെ തീറ്റ തുടങ്ങിയല്ലേ കൊരങ്ങാ "
ആഷിക്കിന്റെ അനിയത്തി അഷ്മിക ആയിരുന്നു അത്. അവൾ എപ്പോഴും ഇങ്ങനെയാണ് എന്തേലും പറഞ്ഞിങ്ങനെ കളിയാക്കികൊണ്ടിരിക്കും. എപ്പോഴും കളിയും ചിരിയുമായി നടക്കുന്ന ഒരു കാന്താരി കുട്ടി ?
അവളുടെ ശബ്ദം കേട്ടതും ഞാൻ തിരിഞ്ഞുനോക്കി. എവിടെയോ പോയിട്ട് വന്നതാണെന്ന് തോന്നുന്നു കക്ഷി. കയ്യിൽ ഒരു ബാഗൊക്കെ ഉണ്ട്. എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന അവളെ നോക്കി ഞാൻ പറഞ്ഞു തുടങ്ങി..
ഞാൻ : ആ രാവിലെ തന്നെ തെണ്ടാൻ പോയിട്ട് വന്ന നീയാണോ എന്നെ കളിയാക്കുന്നത് ?
ആമി : (അങ്ങനെയാണ് അവളെ വീട്ടിൽ വിളിക്കുന്നത് ) ഞാൻ തെണ്ടാൻ പോയതാണെന്ന് നിന്നോട് ആരാടാ കൊരങ്ങാ പറഞ്ഞത്. അതെങ്ങനാ നിയൊക്കെ ചേട്ടന്മാർ ആണെന്ന് പറഞ്ഞു നടക്കുന്നതല്ലാതെ പെങ്ങൾക്ക് എന്നാണ് എക്സാം തുടങ്ങുന്നതെന്നോ ഹാൾ ടിക്കറ്റ് വാങ്ങാൻ പോവേണ്ടത് എന്നാണ് എന്നോ ഒന്നും അന്നെഷിക്കാൻ ഒരുത്തനും സമയമില്ലല്ലോ ?
ഞാൻ ചോദിച്ചത് പിടിക്കാഞ്ഞിട്ടാവണം അവൾ പരിഭവങ്ങളുടെ ഒരു കൂമ്പാരം തന്നെ അവിടെ നിരത്തി. അവളുടെ പരാതികൾക്ക് മറുപടിയെന്നവണ്ണം ഞാനും സംസാരിച്ചു തുടങ്ങി.
ഞാൻ : അതൊക്കെ ശെരി
💬 Comments
View all comments