0%

Chapter Title : ❤️സഖി 8❤️ [സാത്താൻ?]

Author : kkstories Read All Parts 258

തന്നെ ഈ പെങ്ങൾക്ക് അറിയില്ലേ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ചേട്ടന്മാരോട് പറയണം എന്നൊക്കെ? സത്യം പറയടി ആരുടെ കൂടെ കറങ്ങാൻ പോയതാ ?

ആമി : ദേ ചെക്കാ വെറുതെ ഓരോന്ന് പറയല്ലേ ആരേലും കേട്ടാൽ അത് മതി. പിന്നെ ഈ പ്രേമിച്ചു നടക്കുന്നതും കണ്ടാൽ ഉടനെ വായും പൊളിച്ചു നിൽക്കുന്നതൊക്കെ ആരാണെന്നൊക്കെ എനിക്കറിയാം കേട്ടോ ?.

ഞാൻ : ആ... ആരാ?

ആമി : ദേ കൂടുതൽ ഉരുളാൻ നിൽക്കണ്ട എല്ലാം ഞാൻ അറിഞ്ഞു. പിന്നെ കഴിക്കുവാണ് എങ്കിൽ കഴിക്കുക കേട്ടോ ?

ഞാൻ : ഓ ശെരി തമ്പുരാട്ടി ?

ആമി : അല്ല ഇന്നെന്താ പതിവ് തെറ്റിച്ചുകൊണ്ട് സാർ ഇങ്ങോട്ടേക്കു വന്നത് ?

ഞാൻ : ഏയ്യ് ഇന്ന് ട്രിപ്പ് പോവല്ലേ അപ്പോൾ കുറച്ചു ഷോപ്പിംഗ് ഉണ്ട് അതിനു ഒരു കൂട്ടിന് ഇവനെക്കൂടെ വിളിക്കാം എന്ന് കരുതി ?

ആമി : ബിവറേജിൽ ആയിരിക്കും അല്ലെ ഷോപ്പിംഗ് ?

ഞാൻ : ഒന്ന് പതിയെ പറ കുരുപ്പേ ? അമ്മയെങ്ങാനും കേട്ടാൽ അത് മതി.

ആമി : ആ നിന്നോടൊന്നും പറഞ്ഞിട്ട് ഒരുകാര്യവും ഇല്ല ഒരുകാലത്തും നന്നാവില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു നടക്കുവല്ലേ?

ഞാൻ : എല്ലാം ശെരിയാവും മോളെ ലോകത്ത് എന്തെല്ലാം അത്ഭുതങ്ങൾ നടക്കുന്നു അതുപോലെ ഞങ്ങളും നന്നാവും ?

ആമി : ആ നടന്നത് തന്നെ. എന്തായാലും മക്കൾ ഇരുന്ന് കഴിക്ക് ഞാൻ ഫ്രഷ് ആയി വരാം. എന്താ ചൂട്.

അതും പറഞ്ഞുകൊണ്ട് അവൾ വീടിനകത്തേക്ക് പോയി. ഞാൻ എന്റെ പാതി വഴി നിറുത്തിയ ജോലിയും തുടർന്നു ( വേറൊന്നുമല്ല കേട്ടോ തീറ്റ തന്നെ ?) ഞാൻ കഴിച്ചോണ്ടിരിക്കുമ്പോൾ തന്നെ അവനും കുളികഴിഞ്ഞു ഡ്രെസ്സും മാറി വന്നിരുന്നു. അവനും എന്റെ ഒപ്പം ഇരുന്ന് ഭക്ഷണവും കഴിച്ചശേഷം അമ്മയോടും അനിയത്തിയോടും യാത്ര പറഞ്ഞിറങ്ങി (ആഷിക്കിന്റെ അമ്മയും അനിയത്തിയും ആണ് കേട്ടോ)

ഇതിനിടയിൽ ഹബീബ് വിളിച് അവൻ കോളേജിൽ എത്തിയിട്ടുണ്ട് ഒരു മൂന്ന് മണിയൊക്കെ ആവുമ്പോൾ പുറപ്പെടണം എന്ന് സാർ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. വണ്ടിയൊടിക്കുന്ന

💬 Comments

View all comments