Chapter Title : ❤️സഖി 8❤️ [സാത്താൻ?]
എന്നോട് പുറകിൽ ഇരുന്നുകൊണ്ട് ആഷിക് ചോദിച്ചു.
ആഷിക് : അല്ല മോനെ എന്താ പ്ലാൻ?
ഞാൻ : എന്തോ പ്ലാൻ ടൂർ പോവുന്നു അത്രതന്നെ ?
ആഷിക് : അതല്ല മൈരേ
ഞാൻ : പിന്നെന്തുവാ?
ആഷിക് : ഈ മൈരൻ ഡാ കുപ്പി എടുക്കണ്ടേ?
ഞാൻ : ഓ അതായിരുന്നോ? എടുക്കണോ?
ആഷിക് : പിന്നെ വേണ്ടേ ?
ഞാൻ : അതല്ലടാ രാവിലെ അഞ്ചു വിളിച്ചിട്ട് കുടിച് കൂത്താടാൻ ആണേൽ ചെല്ലണ്ട എന്നാ പറഞ്ഞേ ഇനി അവളുമാർ എങ്ങാനും നമ്മൾ അടിക്കുന്നത് അറിഞ്ഞാൽ പിന്നെ തീർന്നു ?
ആഷിക് : എന്നോടും പറഞ്ഞിരുന്നു പക്ഷെ പെണ്ണിന് വേണ്ടി ഇത്രകാലം കൂടെയുണ്ടായിരുന്ന കൂട്ട് നിർത്താൻ പറ്റുവോ? ? എന്നേലും കുപ്പി ഇല്ലാതെ നമ്മൾ ടൂർ പോയിട്ടുണ്ടോ
ഞാൻ : അതില്ല പക്ഷെ......
ആഷിക് : ഒരു പക്ഷെയും ഇല്ല പിന്നെ നിനക്ക് വേണ്ടെങ്കിൽ കുടിക്കേണ്ട ഞാൻ എന്തായാലും എടുക്കുന്നുണ്ട്.
ഞാൻ : അതെന്ത് വർത്തമാനം ആണ് മൈരേ ? ആ എന്തേലും ആവട്ട് വരുന്നിടത്തുവെച്ചു കാണാം. വാ ബിവറേജിലേക്ക് പോവാം.
ആഷിക് : അതാണ് ?
ഞങ്ങൾ നേരെ ബിവറേജിലേക്ക് വണ്ടി വിട്ടു നേരെ ചെന്ന് രണ്ട് ഫുൾ ബോട്ടിൽ മാജിക് മോമെന്റസ് വോഡ്കയും വാങ്ങി അടുത്തുള്ള കടയിൽ നിന്നും രണ്ട് പാക്ക് ഗോൾഡും കുറച്ചു സെന്റർ ഫ്രഷും വാങ്ങി നേരെ കോളേജിലേക്ക് വിട്ടു. ഏകദേശം 3:30 ആയി കഴിഞ്ഞിരുന്നു ഞങ്ങൾ കോളേജിൽ എത്തുമ്പോഴേക്കും. അപ്പോഴേക്കും എല്ലാവരും ബസുകളിൽ കയറി കഴിഞ്ഞിരുന്നു. വൈകി ചെന്നതിനു പ്രിൻസിപ്പളിന്റെ വായിൽ നിന്നും നല്ലപോലെ തന്നെ കേട്ടു. ആ ഇയാൾക്ക് അല്ലേലും ചുമ്മാ കിടന്ന് നാവിട്ടടിച്ചില്ലേൽ ഉറക്കം വരാത്ത മൈരൻ ആണ് ?. ആര് മൈൻഡ് ചെയ്യുന്നു ?.
ഞങ്ങൾ 3rd ഇയർ കാരുടെ ബസിലേക്ക് കയറാൻ ചെന്നപ്പോൾ ആണ് അടുത്ത പണി ഞങ്ങളെയും കാത്ത് അവിടെ നിന്നത്. ഞങ്ങളുടെ ക്ലാസ്സിൽ ആകെ 52 പിള്ളേർ ആണുള്ളത് പക്ഷെ ഞങ്ങൾക്ക് വന്ന ബസ് ആവട്ടെ 49സീറ്റും ചുരുക്കി പറഞ്ഞാൽ വണ്ടിയുടെ തറയിൽ
💬 Comments
View all comments