0%

Chapter Title : ❤️സഖി 8❤️ [സാത്താൻ?]

Author : kkstories Read All Parts 722

എന്നോട് ചേർത്തുകൊണ്ട് തന്നെ കെട്ടി പിടിച്ചുകൊണ്ടു അവളുടെ നെറുകയിൽ ഒരിക്കൽ കൂടി ചുംബിച്ചു.

എന്റെ മാറിൽ തലചായ്ച്ചുകൊണ്ട് തന്നെ എന്റെ പെണ്ണ് എന്നെയും തിരിച്ചു കെട്ടി പ്പിടിച്ചുകൊണ്ട് ഇരുന്നു. ഇടക്ക് എപ്പോഴോ ഞങ്ങൾ ഇരുവരും ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.

*ഇതേ സമയം ഇടുക്കി ജില്ലയിലെ കേരളാ തമിഴ് നാട് അതിർത്തിയിലുള്ള ഒരു വനപ്രദേശതുള്ള ആളൊഴിഞ്ഞ ഒരു ബംഗ്ലാവ്....

മൂന്ന് തോന്നുകളിലായി കെട്ടിയിട്ടിരിക്കുന്ന മാധവനെയും ജയശ്രീയെയും ഔസപ്പ് അച്ഛനെയും പുച്ഛത്തോടെ നോക്കികൊണ്ട് ജൂലിയും ജയദേവനും അവരുടെ കൂടെയുള്ള ഗുണ്ടകളെ പോൽ തോന്നിക്കുന്ന കുറച്ചു പേരും നിന്നു. അവരെ നോക്കി ജയദേവൻ പറഞ്ഞു.

ജയദേവൻ : മര്യാദക്ക് ഇത്രയും തവണ ഞാൻ ചേട്ടനോട് ചോദിച്ചു നിങ്ങൾ ആ ഡോക്യൂമെന്റസ് ഒക്കെ ആർക്കാണ് കൈമാറിയത് എന്ന്. ചേട്ടന് അത് പറയാൻ പറ്റില്ല അപ്പോൾ പിന്നെ നിങ്ങളോടൊപ്പം ഒരു വൈദ്ധീകനെ കൂടി കൊന്നു എന്നൊരു ശാപം എനിക്ക് ഉണ്ടാക്കി തന്നെ നിങ്ങൾക്ക് മതിയാവു അല്ലെ?

മാധവൻ : നീ ഞങ്ങളെ കൊന്നാലും പറയില്ലടാ എന്റെ സ്വത്തുക്കളൊക്കെ ഞങ്ങളുടെ മോന് ഉള്ളതാണ് അല്ലാതെ പണത്തിനും സ്വത്തിനും വേണ്ടി കൂടപ്പിറപ്പിനെ പോലും കൊല്ലാൻ നടക്കുന്ന നിനക്ക് ഒരു കാലത്തും അത് തരില്ല നായെ.

ജയദേവൻ : നിങ്ങളുടെ ഏത് മകന് കൊടുക്കുമെന്ന് ആടോ താൻ പറയുന്നേ എന്റെ കൈകൊണ്ട് വർഷങ്ങൾക്ക് മുൻപേ തീർന്ന വിജയ്ക്കോ അതോ അവന്റെ ഹൃദയം ധാനം ചെയ്തത് കൊണ്ട് മാത്രം മകനായ ആ അനാഥ ചെക്കനോ ?

ജയദേവന്റെ വാക്കുകൾ മാധവന്റെയും ജയശ്രീയുടെയും നെഞ്ചിലേക്ക് കത്തി കുത്തിയിറക്കുന്നതുപോലെ തുളഞ്ഞു കയറി. തങ്ങളുടെ

💬 Comments

View all comments