0%

Chapter Title : ❤️സഖി 8❤️ [സാത്താൻ?]

Author : kkstories Read All Parts 723

മകന്റെത് വെറുമൊരു അപകടം അല്ലായിരുന്നു എന്നും ജയദേവൻ അവനെ തന്ത്രപൂർവ്വം ഭൂമുഖത്ത് നിന്നും ഒഴുവാക്കിയതാണെന്നുമുള്ള സത്യം ആ അച്ഛനും അമ്മയും വേദനയോടെ തിരിച്ചറിയുക ആയിരുന്നു ആ നിമിഷം. അവരുടെ അലറിയുള്ള നിലവിളി അവിടമാകെ നിറഞ്ഞു.

പൊട്ടി കരയുന്ന അവരെ നോക്കി ജയദേവൻ വീണ്ടും പറഞ്ഞു തുടങ്ങി.

ജയദേവൻ : കരഞ്ഞോ കരഞ്ഞോ ചാവാൻ നേരം സത്യങ്ങളൊക്കെ അറിഞ്ഞു ചാവുന്നത് നല്ലതാണെന്ന് തോന്നി അതാ പറഞ്ഞത്. പിന്നെ നിങ്ങൾ ഇപ്പോൾ മകൻ എന്നും പറഞ്ഞു കൊണ്ടുനടക്കുന്ന അവനില്ലേ ആ തന്ത ആരാ തള്ള ആരാ എന്നറിയാത്ത കഴിവേറിടെ മകൻ അവൻ അച്ഛനെയും അമ്മയെയും കൊന്ന കുറ്റത്തിന് ജീവിതകാലം മുഴുവനും ജയിലിൽ ആയിരിക്കും ? അപ്പോഴും ജയം എനിക്ക് മാത്രം? മര്യാദക്ക് ആ ഡോക്യൂമെന്റസ് ആരെയാണ് എല്പിച്ചതെന്ന് പറഞ്ഞാൽ എല്ലാത്തിനും ജീവൻ എങ്കിലും ഞാൻ ബാക്കി തരും

?

മാധവൻ : ഞങ്ങൾ ചത്താലും നിനക്കത് ലഭിക്കില്ല. പിന്നെ എന്റെ മോന് കൂട്ടായിട്ട് ആരുമില്ല എന്ന് കരുതണ്ട അവന് വേണ്ടി ചാവാൻ പോലും തയ്യാറായിട്ട് ഒരുത്തനുണ്ട്. അതുപോലെ ഒരിക്കൽ സത്യം മറനീക്കി വെളിയിൽ വരുക തന്നെ ചെയ്യും ജയാ.

ഔസപ്പ് അച്ഛൻ : എന്റെ കുഞ്ഞിന് കൂട്ടായിട്ട് അവൻ വന്നിരിക്കും ജയദേവാ.... അതുപോലെ ഇന്ന് എന്റെയും ഇവരുടെശരീരത്തിൽ നിന്നും വീഴുന്ന ഓരോ തുള്ളി രക്തത്തിനും നീ കണക്ക് പറയുന്ന ഒരു ദിവസം വരും അത് നീ ഓർത്തോളൂ.

ജയദേവൻ : എന്നാൽ പിന്നെ എന്തായാലും കണക്ക് പറയണ്ടതല്ലേ ആദ്യം താൻ തന്നെ മുകളിലേക്ക് പൊക്കോ. അതും പറഞ്ഞുകൊണ്ട് ജയദേവൻ തന്റെ

💬 Comments

View all comments