Chapter Title : സലാം ഹാജിയും കുടുംബവും 1 [ഫിർഔൻ]
ഹാജിയോട് ചോദിച്ചു
"ഉപ്പ, ഉറങ്ങിയില്ലേ "
അപ്പളാണ് ഹാജി ആ മുഖം കണ്ടത് തന്റെ ഇളയ മരുമകൾ "റംല"..
ഒരു നെടു വിശ്വാസത്തോടെ ഹാജി ചോദിച്ചു...
ഹാജി : മോൾ എന്തെ ഉറങ്ങിയില്ലേ?? മോൾ എന്തിനാ ഇവിടെ വന്നിരിക്കുന്നു അതും ആ ശവം തീനി പുഴയെ നോക്കി
റംല : കിടന്നിട്ട് ഉറക്കം വന്നില്ല ഉപ്പ, അതുകൊണ്ട് ഇവിടെ വന്ന് ഇരുന്നതാ..
ഹാജി : അപ്പോ, ജനാലകൾ കൊട്ടിയടയുന്ന ശബ്ദം മോൾ കേട്ടില്ലേ ??
റംല : ഇല്ല ഉപ്പ ഞാൻ ശ്രദ്ധിച്ചില്ല...
ഹാജി ഒന്ന് അമ്പരന്നു താഴെ കിടന്ന ഞാൻ പോലും കേട്ടു, ഇവിടെയുണ്ടായിരുന്ന ഈ കുട്ടി കേട്ടില്ല.. റംലയുടെ മുഖം കണ്ടപ്പോ ഹാജിക് മനസിലായി ആൾ എന്തൊക്കെയോ ചിന്ദിച്ചിരുപായിരുന്നു എന്ന്..
ഹാജി : എന്ന മോൾ പോയി കിടന്നോ, ഈ മഴയത് ഇവിടെ ഇരിക്കണ്ട പോരാത്തതിന് നല്ല ഇടിയും മിന്നലും ഉണ്ട്..
റംല : ഉപ്പ പൊയ്ക്കോ, ഞാൻ പോയി കിടന്നോള്ളാം...
പോവാൻ തിരിഞ്ഞു നിന്ന സലാം ഹാജി ഒരു നിമിഷം ഒന്ന് ആലോചിച്ചു... റംലക് നേരെ തിരിഞ്ഞു...
ഹാജി : മോളെ??
റംല : എന്താ ഉപ്പ??
ഹാജി : ഉപ്പാക് ചോദിക്കാനുള്ള അവകാശം ഉണ്ടോ എന്ന് അറിയില്ല എന്നാലും മോളുടെ മുഖം കണ്ടാൽ ചോദിക്കാതിരിക്കാൻ പറ്റില്ല, മോളുടെ മനസ്സിൽ എന്തെങ്കിലും സങ്കടം ഉണ്ടോ?? എന്തുണ്ടെങ്കിലും സ്വന്തം ഉപ്പയോടെ പറയുന്നപോലെ എന്നോട് പറഞ്ഞോ, പരിഹാരം കാണാൻ പറ്റിയാൽ ഞാൻ കാണും..
റംല ഒന്നും മിണ്ടാതെ ചവടക്കിയിലേക് നോക്കി നിന്നും...
ഹാജി : മോളെ??
💬 Comments
View all comments