Chapter Title : സലാം ഹാജിയും കുടുംബവും 1 [ഫിർഔൻ]
ഒരു പരിഹാരം കാണണം...
തത്കാലം താൻ കയ്യിന്നു പൈസ ഇറക്കി ബണ്ട് കെട്ടികൊടുക്കാനും പഞ്ചായത്ത് ഫണ്ട് പാസായാലുടൻ അത് തനിക് തിരിച്ചു തെരാം എന്നും ആണ് മെമ്പർ ഉദ്ദേശിച്ചതെന്ന് സലാം ഹാജിക് മനസിലായി..
ഒരു നിമിഷം പോലും ആലോചിക്കാതെ സലാം ഹാജി പറഞ്ഞു....
ഹാജി : സാജാ, പഞ്ചായത്ത് ഫണ്ട് ഒക്കെ അവിടെ നിക്കട്ടെ, ബണ്ട് കെട്ടാൻ എന്താ വേണ്ടതെന്നു വെച്ചാൽ എത്രയും പെട്ടെന്ന് തുടങ്ങിക്കോ, ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം.
കേട്ടുനിന്ന നാട്ടുകാരുടെ മുഖത്തെ സന്തോഷം പ്രകടമായിരുന്നു, അവർക്ക് ഉറപ്പായിരുന്നു സലാം ഹാജിയുടെ മുന്നിൽ എത്തിയാൽ സഹായം ലഭിച്ചു എന്ന്.. നാട്ടുകാരിൽ ചിലർ ഈ സന്തോഷ വാർത്ത അറിയിക്കാൻ കേളന്റെ വീട്ടിലേക്കു ഓടി, ബാക്കിയുള്ളവർ സലാം ഹാജിയോട് നന്ദിയും പറഞ്ഞു പതിയെ ഇറങ്ങി, സാജൻ ബണ്ട് നിർമാണ ആവിശ്യത്തിനായി ടൗണിലേക്കും വിട്ടു പിടിച്ചു...
എലാവരും പോയ ശേഷം നഫീസ ബീവി കൊണ്ടുവന്ന് കൊടുത്ത ഒരു ഗ്ലാസ് കട്ടൻ ചായയും കുടിച് ഉമ്മറത്തെ ജനാലിലൂടെ മഴയും നോക്കി സലാം ഹാജി കുറച്ചു സമയം അങ്ങനെ ഇരുന്നു, മഴയുടെ ഒച്ചയെക്കാളും ഭയാനകം ആയിരുന്നു സലാം ഹാജിയുടെ വീടിനു പടിഞ്ഞാറിലൂടെ ഒഴുകുന്ന ചാവാടകിയുടെ ഒഴുകിന്റെ ശബ്ദം...
കട്ടൻ കുടിച്ച ഗ്ലാസ് ടേബിളിൽ വെച്ചതും റംല ആ ഗ്ലാസ് എടുക്കാനായി വന്നു (സലാം ഹാജിയുടെ ഏറ്റവും ഇളയ മകന്റെ ഭാര്യ )... സലാം ഹാജി ചിന്തിച്ചു, കുറേ നാളുകൾ ആയി ഈ കുട്ടി ഒന്ന് ചിരിച്ചു കണ്ടിട്ട്, ഏത് സമയത്തും മുഖത് സങ്കടം മാത്രം, ആരോടും ഒരു മിണ്ടാട്ടവും ഇല്ല, കാണുന്നതോണ്ട് മാത്രം
💬 Comments
View all comments