0%

Chapter Title : സലാമിന്റെ മനസ്സ് കീഴടക്കിയ സ്നേഹനിധിയായ രാധിക [All123]

Author : All123 Read All Parts 9.9K

മറന്നില്ല …അത് ചോദിക്കാൻ വേണ്ടി മാത്രമാണ് അവൾ രാജേഷിനെ അങ്ങോട്ട് വിളിച്ചത്

അത് തൻ്റെ മുതലാളിയാണ്…

ഏത് നാട്ട് കാരനാ

?? മലയാളിയാണെന്ന് പറഞ്ഞപ്പോൾ രാധിക അവനോട് പറഞ്ഞു നിൻ്റെ കല്യാണത്തിന് അദ്ദേഹത്തിനോട് വരാൻ പറയണമെന്ന്

അദ്ദേഹം വലിയ തിരക്കുള്ള മനുഷ്യനാണെന്നും കല്യാണത്തിന് ഒന്നും അദ്ദേഹം വരില്ല എന്നും പറഞ്ഞപ്പോൾ രാധികയ്ക്ക് നിരാശയായി അവൾ മറ്റു പലതും സംസാരിച്ചു ഫോൺ വെച്ചു…

രാധികയ്ക്ക് വേണ്ടി ലക്ഷങ്ങൾ ചെലവഴിക്കാൻ തയ്യാറായ സലാമിന്റെ അവസ്ഥ മറ്റൊന്നായിരുന്നു എങ്ങനെയെങ്കിലും അവളുടെ അടുത്തേക്ക് എത്തണം അതിന് ഏതു വഴിയും കണ്ടെത്താൻ അവൻ തയ്യാറായി

അതിനി എത്ര പണം ചെലവായാലും ചെലവാക്കാനും അവന് റെഡിയാണ്

ഊണിലും ,ഉറക്കിലും ഇപ്പോൾ രാധിക മാത്രമാണ് അവളെ കുറിച്ച് കൂടുതൽ അറിയാൻ മനസ്സ് വെമ്പൽ കൊണ്ട കൃത്യം 11 മണിയാവുമ്പോൾ തന്നെ അവൻ രാജേശുള്ള അവൻ്റെ ഓഫീസിലേക്ക് എത്തി…എല്ലാവരോടും സംസാരിച്ചു അവൻ രാജേഷിന്റെ ക്യാമ്പിൽ വന്നിരുന്നു… അപ്പോഴാണ് രാജേഷ് അവനോട് പറഞ്ഞത് സാർ രണ്ടാഴ്ച കഴിഞ്ഞാൽ എൻ്റെ കല്യാണമാണ്

എനിക്ക് അടുത്ത ആഴ്ച ലീവ് വേണം

അവൻ അത് കേട്ട് സമ്മതം മൂളി… എത്ര മാസമാണ് ലീവിന് നിൽക്കുന്നതും എന്നുകൂടി ചോദിച്ചപ്പോൾ

രണ്ടുമാസം എന്ന് അവൻ പറഞ്ഞു

അതിനിടയിൽ രാജേഷ് സാർ കല്യാണത്തിന് വരണം എന്നു കൂടി പറഞ്ഞു… സലാം ചിരിച്ചതല്ലാതെ മറ്റൊന്നും പറഞ്ഞില്ല…

നിർബന്ധമായും സാർ വരണം. ചേച്ചി പ്രത്യേകം പറഞ്ഞു എന്നുകൂടി പറഞ്ഞപ്പോൾ സലാമിനെ ഉത്സാഹമായി… പക്ഷേ അവൻ അത് പുറത്തു കാട്ടിയില്ല

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു എന്നാൽ ചേച്ചിയോട് എന്നെ കല്യാണം വിളിക്കാൻ പറ

💬 Comments

View all comments