Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 2 [Chedhan]
മോളേ പോയി വായോ ".
അയാൾ പറഞ്ഞു.
എല്ലാവരും പുറത്തേക് ഇറങ്ങി
"മോളേ ഒരു നിമിഷം നില്ക്, ഉപ്പ ഒരു കാര്യം മറന്നു."
അയാൾ അതു പറഞ്ഞു അകത്തു പോയി. കുറച്ചു പൈസ എടുത്ത് കൊണ്ട് വന്നു സഹലന്റെ കൈയിൽ കൊടുത്തു.
"ഇത് വെച്ചോ. വീട്ടിൽ ചെന്നാൽ എന്തെങ്കിലും ആവിശ്യങ്ങൾ ഉണ്ടാവും."
സുഹറന്റെ മുഖം വിടർന്നു പുഞ്ചിരിച്ചു.
സഹല അവള്ടെ സഹോദരിക്കൊപ്പം ഓട്ടോയിൽ കയറി പോവുന്നത് വരെ അവർ അവിടെ നിന്നു. തുടർന്നു രണ്ട് പേരും വീട്ടിലോട്ടു കയറി.
"നിങ്ങൾ എന്തായാലും അവൾടെ കൈയിൽ പൈസ കൊടുത്തത് നന്നായി, ഞാൻ അത് പറയാൻ ആണ് ഇങ്ങള്ടെ അടുത്ത് വന്നത്".
സുഹറത്ത പറഞ്ഞു.
"അതാണ് അന്റെ സലീംക്ക, ഇജ്ജ് മനസ്സിൽ കാണുമ്പോൾ ഞാൻ മാനത്തു കാണും".
സലീം ഇക്ക പറഞ്ഞു.
"ഓ പിന്നെ". അവൾ പുച്ഛിച്ചു.
സലീംക്ക ഉമ്മറത്തു കയറി ഇരുന്നു.
"ഞാൻ ഒന്ന് കുളിക്കാൻ പോവാണ്, ഇനി ഇങ്ങൾക്ക് കഞ്ഞിവെള്ളമോ കാടിവെള്ളമോ എന്താ വേണച്ച അടുക്കളയിൽ പോയി എടുത്തോ, വെറുതെ എന്നെ ശല്യപെടുത്തരുത്".
"പോടീ അവിടുന്നു.
എന്നാ നീ പോയി കുളിച്ചു ഒരുങ്ങി വായോ, നമുക്ക് ഒന്ന് പുറത്ത് പോവാം ".
സലീംക്ക പറഞ്ഞു.
"എന്റെ റബ്ബേ"
സുഹറത്ത ഓടി കൊണ്ട് പുറത്ത് പോയി മാനത്ത് നോക്കി.
"എന്താ സുഹറ "
അയാൾ ചോദിച്ചു.
"ഒന്നുല്ല ഇക്കാ, 'കാക്ക മലർന്നു പറക്കുന്നുണ്ടോ 'എന്ന് നോക്കിയതാണ്."
"ഓ മതി,നിന്റെ തമാശ, പോയി ഒരുങ്ങി വായോ. വെയിൽ ചൂടാകുന്നതിനു മുൻപ് പോവാം."
"ശെരി ഇക്കാ".
അവൾ പുറത്ത് അയലിൽ കിടന്നിരുന്ന
💬 Comments
View all comments