Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 4 [Chedhan]
അവരോട് ഇങ്ങോട്ട് വരാൻ പറയ്, ഇനി ഞാൻ മുടക്കി എന്ന് വേണ്ട."
സലീംക്ക :- ആയോ വേണ്ടേ , എനിക്ക് ഇനി ഈ മുറ്റത്ത് ഒരു മയത്തു കാണാൻ വയ്യ. എന്തൊക്കെ വാചക കാസർത് ആയിരുന്നു.
സലീംക്ക അവളുടെ മുടിയിൽ തലോടി കൊണ്ട് ചോദിച്ചു
സുഹറത്ത ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
"അത് എനിക്ക് അയാള്ളോട് ഉള്ള ഈറ കൊണ്ട് പറഞ്ഞത് അല്ലെ. എന്റെ പിറകെ ഒക്കെ നടന്നു ശല്യ പെടുത്തിയത് ഓർത്തിട്."
"എന്റെ സുഹറ നീ ഇപ്പോഴും ആ പഴയ പതിനാറു വയസുകാരി പാവാട പെണ്ണാ എന്ന നിന്റെ വിചാരം. പണ്ട് എപ്പോഴോ, അപ്പോഴത്തെ ചോര തിളപ്പിന് നിന്റെ പിറകെ നടന്നു എന്ന് കരുതി നിന്നെയും മനസ്സിൽ ഇട്ടു നടക്കുകയാണ് എന്നാണോ നിന്റെ വിചാരം. അവനക് നാട്ടിലും വിദേശത്തും ആയി നൂറു കൂട്ടം ബിസിനസ് ഉണ്ട്. അതിന്റെ ഇടയ്ക്ക,,.
, അവൻ ഇനി ഈ വഴിക്കൊന്നും വരാൻ പോവുന്നില്ല.."
സലീംക്ക പറഞ്ഞു.
"പോട്ടെ, ഞാൻ ആ സമയത്തെ ദേഷ്യത്തിന് പറഞ്ഞത് അല്ലെ,."
സുഹറത്ത ചെയ്ത തെറ്റിന് മാപ്പ് ചോദിച്ചു..
മ്മ് അയാൾ ഒന്നു മൂളി.
"പിന്നെ ഇങ്ങള്ടെ കാമുകി എന്തു പറഞ്ഞു."
അവൾ ചോദിച്ചു.
സലീംക്ക :-ഏത് കാമുകി
സുഹറത്ത :-ഇങ്ങള്ടെ ആ പഴയ നായര് കുട്ടി.
സലീംക്ക :-ഓ ആ പത്രസ്സ്കരി അവള് നന്നായി' മലയാളം 'പറഞ്ഞു.
സുഹറത്ത :- പൊ അവിടുന്നു കളി ആകാതെ,.
സലീംക്ക ചിരിച്ചു.
സലീംക്ക :- അവൾ എന്താ,. പഠിച്ചു, നല്ല ജോലി ഒക്കെ ആയി അമേരിക്കയിൽ സെറ്റിൽഡ് ആണ്. അവർ ഇനി എങ്ങാനും ഇവിടെ വരുകയാണെങ്കിൽ നീ, ഇങ്ങനെ കുനിട്ടും കുഞ്ഞയിമായും ആയി ഒന്നും പെരുമാറരുത് കെട്ടോ. അവരൊക്കെ പുറത്ത് പോയി, വിവരവും വിദ്യാഭ്യാസവും ഒക്കെ നേടിയതാ.നമ്മളെ പോല്ലേ പൊട്ട കിണറ്റിലെ തവളകൾ അല്ല.
സുഹറത്ത :- ഓ പിന്നെ എനിക്ക് എന്തിനാ കുനിട്. എനിക്ക് ഒന്നും അറിയാത്തത് അല്ലെ അവളെ, ഞാനും അവളും ഒരുമിച്ചു തന്നെയാ സ്കൂളിൽ പഠിച്ചത്. അവളെ കുറിച്ച് ഒന്നും ഇങ്ങള് എന്നെ പഠിപ്പിക്കണ്ട.
💬 Comments
View all comments