Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 5 [Chedhan]
സുഹറനെ തുറിച്ച് നോക്കി കൊണ്ട് ആയിരുന്നു. സുഹറക് അയാളുടെ നോട്ടം വല്ലാത്ത ആരോജകമായി തോന്നി.സലീംക്ക എല്ലാത്തിനും ഒരു മൂളൽ മാത്രം കൊടുത്തു. വിലാസിനി സലീംകനെ നോക്കി നിന്നു.
"എന്നാ സലീമേ ഇനി ഞങ്ങൾ ഇരിക്കുന്നില്ല. നീ എന്തായാലും ഞാൻ പറഞ്ഞത് ഒന്നു കൂടി ചിന്തിച്ചു നോക്ക്. വെറുതെ സമയം കളഞ്ഞിട്ടു എന്തു കാര്യം. പിന്നെ നിന്റെ മോന്റെ കാര്യം ഞാൻ എന്റെ ഒരു സുഹൃത്തിനോട് സംസാരിച്ചിട്ടുണ്ട്. അവൻ ഓക്കേ പറഞ്ഞാൽ പിന്നെ എല്ലാം set ആണ്. "
അത് പറഞ്ഞു ദേവനും വിലാസിനിയും പുറത്ത് ഇറങ്ങി.
അവർ എല്ലാവരോടും യാത്ര പറഞ്ഞു പിരിഞ്ഞു.
സലീംക്ക അവർ പോയി കഴിഞ്ഞതിനു ശേഷം വരാന്തയിൽ ഉള്ള ചാരു കസേരയിൽ പോയി ഇരുന്നു. അയാൾ എന്തോ ഒരു അസ്വസ്ഥത അനുഭവിക്കുന്നുണ്ടെന്നു സുഹറത്താക് മനസിലായി. അവൾ അപ്പോൾ ഒന്നും ചോദിക്കാൻ നില്കാതെ അകത്തു പോയി.
സലീം ഇക്കാക്ക് അവിടെ ഇരുന്നിട്ടും ഇരിപ്പ് ഉറച്ചിലാ. അയാൾ റൂമിൽ പോയി കിടന്നു.
"എന്താണ് ഇക്കാ പതിവില്ലാത്തൊരു പകലുറക്കം."
ചോദിച്ചു കൊണ്ട് സുഹറത്ത റൂമിലേക്കു കടന്നു വന്നു.
"വയ്യായിക വെലതും ഉണ്ടോ"
സലീംക്കന്റെ അടുത്ത് കട്ടിലിൽ വന്നിരുന്നവൽ ചോദിച്ചു.
"ഒന്നുല്ലാ വെറുതെ ഒന്നു കിടന്നതാണ്, ആ ദേവൻ എന്താ നിന്നോട് ഉമ്മറത്തു ഇരുന്നു സംസാരിച്ചിരുന്നത്."
"ഓ അതോ,അങ്ങേര് പണ്ട് ചെയിതു കൂട്ടിയതിനൊക്കെ മാപ്പ് ഇരകുകയായിരുന്നു കാലം ഇത്ര കഴിഞ്ഞിട്ടാ അങ്ങേരുടെ ഒരു സോറി പറച്ചില്."
അത് പറഞ്ഞു സുഹറത്ത സലീംക്കന്റെ ചുമലിൽ തല ചേർത്ത് കിടന്നു.
"പിന്നെ,..ആ വിലാസിനി എന്താ വീട്ടിൽ പോലും കയറാതെ ഇങ്ങള്ടെ അടുത്തേക്
💬 Comments
View all comments