Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും [Chedhan]
എന്നുറപ്പു വരുത്തി കിടക്കാൻ പോയ മതി ട്ടോ?".
അതു പറഞ്ഞു സുഹറ സലീമികന്റെ അടുത്തു പോയി.
"എന്താ ഇങ്ങള് ഇത്ര നേരായിട് "ഉറങ്ങില്ലേ ?.
കൈ പടലം തലയിണയാക്കി കിനാവ് കണ്ടു മലർന്നു കിടക്കുന്ന സലീംകനോട് ചോദിച്ചു കൊണ്ട് സുഹറത്ത റൂമിലേക്കു കടന്നു ചെന്നു.
"ഓ.,ഞാൻ പഴയ ഓരോ കാര്യങ്ങൾ ഇങ്ങനെ ആലോചിച്ചു കിടന്നതാ. എത്ര പെട്ടന്ന കാലം കഴിഞ്ഞു പോയത് എല്ലാം ഇന്നലെ കഴിഞ്ഞ പോലുണ്ട്".
സലിംക്ക പറഞ്ഞു.
"മ്മ് ഇങ്ങള് പഴയ കാമുകിയെ കിനാവ് കാണുകയായിരുന്നല്ലേ.?"
സുഹറത്ത സലീംകനെ കളി ആക്കി കൊണ്ട് ചോദിച്ചു.
"പോടി അവിടുന്നു നിനക്ക് എങ്ങനെ അറിയാം ഞാൻ അവളെ കിനാവ് കാണുകയാണോ അല്ലെ എന്ന്.?"
അയാൾ ചോദിച്ചു.
"അതൊക്കെ എനിക്ക് അറിയാം".
"പിന്നെ ഒന്നു പോടി നാട്ടിൽ വേറെ പെൺപിള്ളേർ ഒന്നും ഇല്ലാത്തത് പോല്ലെ".
സലീംക്ക പറഞ്ഞു.
"എന്നാലും ഇങ്ങൾക്ക് അവളോട് ഒരു മുഹബത് ഉണ്ടായിരുന്നില്ലേ സത്യം പറഞ്ഞോളിൻ.
സുഹറത്ത തലയിലെ തട്ടം മാറ്റി, തലമുടി പരത്തി ഇട്ടു സലീംക്കന്റെ കട്ടിലിന്റെ സൈഡിൽ ഇരുന്നു ഒരു ചെറിയ ഭീക്ഷണി സ്വരത്തിൽ ചോദിച്ചു.
"നിഷേധിക്കുന്നില്ല. ഏതൊരാൾക്കും ഉള്ള പോല്ലെ ഒരു കൊതി എന്റെ മനസ്സിലും ഉണ്ടായിരുന്നു. പക്ഷെ ആഗ്രഹിക്കാൻ അല്ലാതെ എനിക്കൊക്കെ അവളെ സ്വപ്നം കാണാൻ കിട്ടുമോ. ഒന്നാമത് നമ്മൾ ഒക്കെ മേത്തൻമാർ അല്ലെ. സംഗതി അവള്ടെ അച്ഛൻ കമ്മ്യൂണിസ്റ്റും പാർട്ടികാരൻ ഒക്കെ ആണെങ്കിലും മകൾടെ കാര്യം വന്നപ്പോൾ ജാതകവും മുഹൂർത്വവും ഓക്കേ നോക്കി അല്ലെ ഗുരുവായൂർ അമ്പലനടയിൽ വെച്ചു കെട്ടു നടത്തിയത്".
സലീംക്ക പറഞ്ഞു.
"എന്നിട്ടു എന്തായി കല്യാണം
💬 Comments
View all comments