0%

Chapter Title : സലീന 5 [SAiNU]

Author : SAINU Read All Parts 2018

നിറയെ പിള്ളേരെയും ആയി. ആ അതിലുണ്ടായിരുന്ന വിഷമം മാറി ഇപ്പൊ കൂട്ടായില്ലേ ഇനി രണ്ടു മൂന്നും കൂടി പ്രതീക്ഷിക്കാം അല്ലേ.

സലീനയുടെ ഉപ്പ. അതിൽ നിൽക്കുമോ എന്ന എന്റെ പേടി. അതിനെന്താ എത്ര ആയാലും നമുക്ക് സന്തോഷം അല്ലേടാ. നമ്മടെ പേര കുട്ടികൾ അല്ലേ ഹ്മ്മ്

അതോടെ എന്റെ എൻട്രി പിന്നെ അവര് ഒന്നും പറയാതെ ചിരിച്ചോണ്ട് ഇരുന്നു..

ആ ഇവിടുത്തെ തിരക്കൊഴിഞ്ഞു പോകാം അല്ലേ.

ആ അതുമതി.

അന്നത്തെ ദിവസം അധികമൊന്നും തിരക്കില്ലാത്തതിനാൽ ഞാൻ വണ്ടിയും എടുത്തു പുറപ്പെട്ടു.

ഇപ്പോഴത്തെ ഷോപ്പിൽ നിന്നും കുറച്ചു ദൂരം മാറിയാണ് പുതിയ ഷോപ്പിന്റെ വർക്ക്‌ നടക്കുന്നത്. എന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഉപ്പ വേറെ ഒരു ഷോപ്പുടെ തുടങ്ങിയത്.

ഇപ്പോഴത്തെ ഷോപ്പിൽ നിന്നും അത്യാവശ്യം നല്ല വരുമാനം ആയത് കൊണ്ട് ഉപ്പക്കും വല്യ ബുദ്ധിമുട്ട് തോന്നിയില്ല.

ഇതിൽ നിന്നും കിട്ടുന്നത് എടുത്തു അതിലേക്കു അത്രയേ ചെയ്തൊള്ളൂ.

വർക്ക്‌ നടക്കുന്ന ഷോപ്പിന്റെ അരികിൽ വണ്ടി ഒതുക്കി കൊണ്ട് ഞാൻ കയറി ചെന്നു.

അവിടെ ഒരു കൈ സഹായത്തിനു ഒരാളെ നിറുത്തിയിട്ടുണ്ട്.

പേര് സെയ്‌തലവി. എല്ലാ കാര്യവും നോക്കി നടത്താൻ നല്ല മിടുക്കനാ

നമ്മൾ ഇടയ്ക്കിടയ്ക്ക് വന്നു പോയാൽ മതി.

ഉപ്പയുടെ പരിചയക്കാരൻ ആയത് കൊണ്ട് തന്നെ നമുക്ക് എല്ലാ കാര്യത്തിലും വിശ്വസിക്കാം.

സെയ്‌താലിക്ക വന്നു എന്നോട്

ആ മോനേ നീ ആ സെക്കന്റ്‌ ഫ്ലോർ ഒന്ന് പോയി നോക്ക്.

എന്തെങ്കിലും മാറ്റം വരുത്തണോ എന്ന്. ഉപ്പയോടു ഞാൻ പറഞ്ഞതാ. അപ്പൊ ഉപ്പ നീ വന്നു കണ്ടിട്ട് തീരുമാനിക്കാം എന്നു പറഞ്ഞു.

ഞങ്ങൾ രണ്ടു പേരും മുകളിലേക്കു കയറി. എല്ലായിടത്തിലും നോക്കി മാറ്റേണ്ടതല്ലാം പറഞ്ഞു കൊടുത്തോണ്ട് ഞാൻ തായേ ഇറങ്ങി.

അപ്പോഴാണ് വേറെ കുറെ ആവശ്യങ്ങൾ. അതിലും ഇടപെട്ടു ചെയ്യേണ്ടതെല്ലാം കാണിച്ചു കൊടുത്തപ്പോയെക്കും നേരം

മൂന്ന് കഴിഞ്ഞു എനിക്കാണേൽ വിശപ്പ് സഹിക്കാനും വയ്യ.

ഞാൻ സെയ്‌തലിക്കയും കൂടി അടുത്തുള്ള നല്ല ഹോട്ടെലിൽ കയറി

മൂപ്പർ മട്ടൺ ബിരിയാണിയും ഞാനൊരു സാധാ ചോറും അടിച്ചേച് ഞങ്ങൾ വീണ്ടും വർക്കിന്റെ കാര്യങ്ങൾ ഒക്കെ സംസാരിച്ചു കൊണ്ട് നിന്നു.

💬 Comments

View all comments