0%

Chapter Title : സലീന 6 [SAiNU]

Author : SAINU Read All Parts 2337

കൂടെ അകത്തേക്ക് കയറി.

മോനെവിടെ അമീന.

ഹ്മ്മ് ഇവിടെയുണ്ട് ഉറക്കമാ.

ഇത്ത വിഷമിക്കേണ്ട അവൻ വെറുതെ കളിയാക്കാൻ പറഞ്ഞതാ കേട്ടോ.

അതിനു സലീന ചിരിച്ചോണ്ട്.
ഏയ്‌ അതെനിക്കറിയാം അമീന എന്റെ സൈനുവിനെ എനിക്കറിയാവുന്നതല്ലേ.
പിന്നെ ഞാൻ കാണിച്ചത് വെറുതെ അവനെ ഒന്ന് കളിപ്പിക്കാനാ..

അല്ല ഇപ്പോഴും അങ്ങിനെ ആണോ വിളിക്കാറ്.

ഏയ്‌ അവൻ പറഞ്ഞപോലെ സ്നേഹം കൂടുമ്പോൾ മാത്രം.

എന്ന് പറഞ്ഞോണ്ട് ഇത്ത ചിരിച്ചു..

ഹ്മ്മ് അല്ലേലും അപ്പൊ എന്ത് വിളിച്ചാൽ എന്താ അല്ലെ. എന്ന് പറഞ്ഞോണ്ട് അമീനയും സലീനയുടെ ചിരിയിൽ പങ്കു ചേർന്നു..

അപ്പോയെക്കും ജ്യൂസുമായി അമീനയുടെ ഉമ്മയെത്തി.

മക്കൾ രണ്ടുപേർക്കും ജൂസ് കൊടുത്തോണ്ട് ഞങ്ങൾക്ക് നേർ നീട്ടി.
അതും വാങ്ങി കുടിച്ചോണ്ട് ഞാൻ സെറ്റിയിൽ ഇരുന്നു.

അവര് എന്തൊക്കെയോ സംസാരിച്ചോണ്ട് ചിരിക്കുന്നതും കേൾക്കാമായിരുന്നു..

കുറച്ചു കഴിഞ്ഞു ഫുഡ് കഴിക്കാൻ വിളിച്ചതും ഞാനും മക്കളും സലീനയും ഇരുന്നു കൂടെ അമീനയും. അവളുടെ ഉമ്മ ഞങ്ങൾക്ക് പരിമാറികൊണ്ടിരുന്നു.

ഫുഡ് എല്ലാം കഴിച്ചു കഴിഞ്ഞപ്പോയെക്കും അമീറിനയുടെ കുഞ്ഞ് ഉണർന്നു.
അവനെയും കളിപ്പിച്ചു ഞാൻ ഇരുന്നപ്പോയെക്കും അവരും വന്നിരുന്നു..

ഓരോ തമാശകളും പറഞ്ഞു ചിരിച്ചോണ്ട് നേരം പോയതറിഞ്ഞില്ല.

ഇടയ്ക്കു അമീന.

അല്ല എന്നാണ് രണ്ടുപേരും അങ്ങോട്ടേക്ക് വരുന്നേ..

അത് കേട്ടു സലീന എങ്ങോട്ട് എന്ന് ആശ്ചര്യത്തോടെ ചോദിക്കുന്നത് കേട്ടു.

ആ അപ്പൊ നീ പറഞ്ഞിട്ടില്ലേ എന്ന് അമീന എന്നോട്.

ഞാൻ ചിരിച്ചോണ്ട് കണ്ണിറുക്കി.

എന്താ അമീന എന്ന് സലീന വീണ്ടും.

അതെ ഗൾഫിലോട്ട് വരുന്നുണ്ടെന്നു പറഞ്ഞു രണ്ടുപേരും..

എന്റെ കെട്ടിയോൻ റൂമൊക്കെ റെഡിയാക്കി വച്ചേക്കുകയാ..
നിങ്ങൾക്കു താമസിക്കാൻ.

എന്നിട്ട് എന്നോടൊന്നും പറഞ്ഞില്ലല്ലോ അമീന.

സർപ്രൈസ്‌ തന്നതായിരിക്കും.
ഇത്ത.

സലീന എന്റെ മുഖത്തേക്ക് നോക്കി കൊണ്ടിരുന്നു.

ആ മുഖത്ത് ഈ വാർത്ത കേട്ട സന്തോഷവും ഉണ്ട്. എന്നാലോ നേരത്തെ അവളോട്‌ പറയാത്തതിന്റെ സങ്കടവും ഉണ്ട്.

ഞാൻ അവളെ കൈ പിടിച്ചോണ്ട് ഹ്മ്മ് നിനക്ക് ഒരു സർപ്രൈസ്‌ തരാം എന്ന് കരുതിയതാ അതിങ്ങനെ ഇവൾ വിളിച്ചു പറയും എന്ന് ഞാൻ കരുതിയില്ലെടി..

എന്ന് പറഞ്ഞതും അവൾ എന്റെ മാറിലേക്ക് ചാഞ്ഞു കൊണ്ട് കരയാൻ തുടങ്ങി.

💬 Comments

View all comments