Chapter Title : സലീന 8 [SAiNU]
എഴുനേൽക്കുന്ന ഭാവം പോലും കാണാതെ ആയപ്പോൾ ഞാൻ നേരെ ബാത്‌റൂമിലേക്ക് കയറി കുളിയും മറ്റു കാര്യങ്ങൾ ഒക്കെ കഴിച്ചോണ്ട് ഇറങ്ങി.
അപ്പോഴും അവൾ കാലുകൾ മടക്കി വെച്ചു നല്ല ഉറക്കം ആയിരുന്നു.
അതുകണ്ടപ്പോ എനിക്ക് പാവം തോന്നി ഇന്നലെ അത്രയുംനനേരം എന്റെ മാറിൽ കിടന്നു ഓരോന്ന് പറഞ്ഞതെല്ലാം എനിക്ക് ഓർമ വന്നുകൊണ്ടിരുന്നു.
ഞാൻ അവളുടെ അരികിൽ പോയി നിന്നോണ്ട് അവളുടെ കവിളിൽ ഒന്ന് ചുംബിച്ചു കൊണ്ട് നിവർന്നു.
ഞാൻ ബാത്‌റൂമിലേക്ക് തന്നെ പോയി കുറച്ചു വെള്ളം എടുത്തു കൊണ്ട് വന്നു അവളുടെ മുഖത്ത് തുള്ളി തുള്ളിയായി ഇറ്റിച്ചു കൊണ്ടിരുന്നു.
വെള്ളം മുഖത്ത് വീണതും അവൾ കണ്ണുതുറന്നു എന്നെ ഒന്ന് നോക്കി.
എന്തിനാ സൈനു എന്നെ എന്ന് ചോദിച്ചോണ്ട് അവൾ മലർന്നു കിടന്നതും. ദേ നോകിയെ സമയം എത്ര ആയി എന്ന് വല്ല പിടുത്തവും ഉണ്ടോ പെണ്ണെ..
ച്ചും.
എന്നാ ആ ക്ലോക്കിലോട്ട് ഒന്ന് നോക്കിയാട്ടെ. സലീന ക്ലോക്കിൽ നോക്കി കൊണ്ട് എന്നെ നോക്കി ഒന്നുചിരിച്ചു.പെട്ടെന്നാണ് അവൾക്കു ബോധം തെളിഞ്ഞത്. സൈനു എന്താ എന്നെ വിളിക്കാഞ്ഞേ എന്ന് ചോദിച്ചോണ്ട് അവൾ ചാടി എഴുനേറ്റുകൊണ്ട് നിന്നു.
ഹ്മ്മ് ഞാൻ വിളിക്കാഞ്ഞിട്ടാ അല്ലേ എപ്പോ വിളി തുടങ്ങിയതാ എന്നറിയോ..
മാറിക്കെ ഞാൻ എന്ന് പറഞ്ഞോണ്ട് അവൾ ബാത്‌റൂമിലേക്ക് ഓടികയറി.
വേഗം കുളിച്ചു ഇറങ്ങിക്കൊണ്ട് സൈനു ആഡ്രെസ്സെടുത്തേ എന്ന് പറഞ്ഞതും അവൾക്കു വേണ്ടതൊക്കെ എടുത്തു കൊടുത്തോണ്ട് ഞാൻ ഇറങ്ങാൻ നിന്നതും സൈനു പോകല്ലേ ഞാനും വരാം.
ഹ്മ്മ് എന്നാ വേഗം വാ എന്ന് പറഞ്ഞോണ്ട് ഞാൻ അവൾക്കായി കാത്തു നിന്നു.
പമ്മി പമ്മി ഞങ്ങൾ രണ്ടാളും താഴേക്കു ചെന്നതും ഷമി എന്നെയും അവളെയും മാറി മാറി നോക്കി കൊണ്ടിരുന്നു.
അവളുടെ ഉമ്മയും എന്റെ ഉമ്മയും ചുണ്ടിൽ കളിയാക്കികൊണ്ടുള്ള ഒരു ചിരിയോടെ നില്കുന്നത് കണ്ടപ്പോയെ എനിക്ക് മനസിലായി ആഹാ പെട്ട് മോളെ പെട്ട്.
സലീന എന്റെ മറവിൽ നിന്നോണ്ട് എത്തിനോക്കുന്നുണ്ട്.
അത് കണ്ടിട്ടാണോ എന്തോ ഉമ്മ.
മോളെ ഇങ്ങോട്ട് പോര് ഒന്നുറങ്ങിപോയതല്ലേ അല്ലേ എന്ന് പറയുമ്പോഴും ആ സ്വരത്തിൽ ഒരു ആക്കൽ ഉണ്ടായിരുന്നോ.എന്ന് തോന്നി.
ഉമ്മാ
💬 Comments
View all comments