0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 4132

മുന്നേ ഞാൻ കൊണ്ട് വന്നു വെച്ച മാവിൻ തൈകൾ വലുതായി അതിൽ അങ്ങിങായി മാങ്ങ നില്കുന്നത് കണ്ട് അഞ്ചെട്ടണം പറിച്ചെടുത്തോണ്ട് മോളുടെ കയ്യിൽ കൊടുത്തു.

സൈനുപ്പ ഉമ്മച്ചി കാണേണ്ട.

അതെന്താ.

ഉമ്മച്ചി ഞങ്ങളോട് ഇതൊന്നും തൊടരുത് എന്നാ പറഞ്ഞിട്ടുള്ളത്.

വലുതായി പഴുത്താൽ പറിച്ചു തരാം എന്നാ പറഞ്ഞെ.

ആഹാ അതെന്താ മോളു നേരത്തെ പറയാഞ്ഞേ.
സൈനുപ്പ പഠിച്ചാൽ ഉമ്മച്ചി ഒന്നും പറയില്ല അതാ..
ആഹാ അതെന്താ..

ആ ഞങ്ങൾക്കറിയില്ല സൈനുപ്പ.

ഹോ എന്നാ അവര് കാണാതെ തിന്നാം പോരെ.

ഹ്മ്മ് അല്ലേൽ ഞങ്ങൾക്ക് വഴക്ക് ഉറപ്പാ.

ഇല്ലെടി സൈനുപ്പ പറിച്ചതാണെന്ന് പറഞാ മതി കേട്ടോ.
ഹ്മ്മ്.

അങ്ങിനെ ഓരോന്നും പറഞ്ഞോണ്ട് ഞങ്ങൾ അവിടെയൊക്കെ നടന്നു.

തിരിച്ചു നേരെ വീട്ടിലേക്ക് വന്നു കയറിയതും ഞങ്ങൾ മുൻവശത്തു തന്നെ ഇരുന്നു മോളു പോയി ഒരുക്കത്തി വാങ്ങിച്ചോണ്ട് വാ.

ഞാൻ പോവൂല സൈനുപ്പ പറഞ്ഞാൽ ഉമ്മച്ചി ഇങ്ങോട്ട് കൊണ്ടുവന്നോളും ആ എന്നാ സൈനുപ്പ പറയാം കേട്ടോ.എന്നുപറഞ്ഞോണ്ട് ഞാൻ ഷമിയെ വിളിച്ചു എന്താ എന്ന് ചോദിച്ചോണ്ട് ഷമി വന്നതും മോള് മാങ്ങാ എല്ലാം മാറ്റി പിടിച്ചോണ്ട് നിന്നു.ഷമിയുടെ മോൻ അവളെ നോക്കി കള്ളച്ചിരി ചിരിച്ചോണ്ട് എനിക്കരികിലായി ഇരിക്കുന്നുണ്ടായിരുന്നു.

എന്താടാ നിന്റെ മുഖത്തൊരു കള്ള ലക്ഷണം എന്നുള്ള ഷമിയുടെ ചോദ്യത്തിന് ഞാനല്ല സൈനുപ്പയാ എന്ന് പറഞ്ഞോണ്ട് അവൻ എന്റെ മടിയിലേക്കിരുന്നു.

ആഹാ അപ്പൊ എല്ലാവരും കൂടെ എന്തോ ഒപ്പിച്ചിട്ടുണ്ടല്ലേ അതാ ഈ ഇരുപ്പ്.

ഷമി നീ ഒരു കത്തിയെടുത്തോണ്ട് വന്നേ

അതെന്തിനാ ഇപ്പൊ.

അതൊക്കെയുണ്ട് അല്ലെ എന്നുള്ള എന്റെ ചോദ്യത്തിന് ഹ്മ്മ് എന്ന് മൂന്നുപേരും തലയാട്ടികൊണ്ട് നിന്നു.
ഹ്മ്മ് എന്ന് മൂളിക്കൊണ്ട് ഷമി പോയി കതിയുമായി വന്നതും മോളുടെ കയ്യിൽ മാങ്ങ കണ്ട്.ഇതെവിടുന്നാ എന്നുള്ള ചോദ്യം വന്നതും.

സൈനുപ്പ പറിച്ചതാ.ഞങ്ങളല്ല എന്ന് പറഞ്ഞോണ്ട് മോള് എന്നെ നോക്കി.

കുറച്ചു ഉപ്പൂടെ എടുത്തോ ഷമി എന്ന് പറഞ്ഞതും ഷമി തിരിച്ചുപോയി.

ഞാൻ ഓരോന്ന് കട്ട് ചെയ്തോണ്ട് ഇരിക്കുമ്പോൾ എന്തിനാ ഉപ്പ് എന്ന് ചോദിച്ചോണ്ട് സലീന ഉപ്പുമായി വന്നത് ഞാൻ ഒന്നും മിണ്ടാതെ ഇരുന്നതും.
അത് മുഴുവൻ പറിച്ചോ

💬 Comments

View all comments