0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 4134

എന്ന് ചോദിച്ചോണ്ട് സലീന മോളെ ഒന്ന് നോക്കി.
ഇല്ല ഇതേ പറിച്ചുള്ളൂ സൈനപ്പായ പറിച്ചേ എന്നും പറഞ്ഞോണ്ട് മോള് എനിക്കരികിലേക്ക് നീങ്ങിയിരുന്നു.

നീയെന്തിനാ പേടിക്കുന്നെ എന്ന് ചോദിച്ചോണ്ട് ഞാൻ ഒരു പീസെടുത്തു അവൾക്കും മറ്റു രണ്ടുപേർക്കും കൊടുത്തു.

ഇനി അതിൽ വല്ലതും ബാക്കിവെച്ചിട്ടുണ്ടോ എന്നുള്ള സലീനയുടെ ചോദ്യത്തിന്.
ആ ഉണ്ടാകുമായിരിക്കും എന്ന് പറഞ്ഞോണ്ട് ഞാൻ മോളെ നോക്കി ചിരിച്ചു.

മൂത്തു വന്നതായിരുന്നു അപ്പോയെക്കും അതും പോയി പറിച്ചോ എന്ന് ചോദിച്ചോണ്ട് സലീന നിന്നു.

കഴിക്കാൻ തോന്നി പറിച്ചു അതിലിപ്പോ എന്താ എന്ന് ദേഷ്യത്തോടെ പറഞ്ഞോണ്ട് ഞാൻ മാങ്ങ കഴിക്കാനായി തുടങ്ങി.

എനിക്കെന്താ എന്ന് ചുണ്ട് കോട്ടി പറഞ്ഞോണ്ട് സലീന അകത്തേക്ക് തന്നെ പോയി.

ഹാവൂ സൈനുപ്പ ഉണ്ടായത് ഭാഗ്യം അല്ലേൽ ഇപ്പൊ കാണായിരുന്നു എന്നുപറഞ്ഞു കൊണ്ട് മോള് ശ്വാസം നേരെ വിടുന്നത് കണ്ടപ്പോൾ എനിക്ക് ചിരി വന്നുപോയി.

അങ്ങിനെ അതൊക്കെ കഴിച്ചു കഴിഞ്ഞതും അവരുടെ കൂടെ കൂടി കുറച്ചു നേരം അതും കഴിഞ്ഞു ഞാൻ മുകളിലെ റൂമിൽ പോയി കുറച്ചു നേരം കിടന്നപ്പോയെക്കും എന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി.

ഉപ്പയായിരുന്നു.

എന്താ ഉപ്പ.

നി വീട്ടിലുണ്ടോ സൈനു.

ഹ്മ്മ് എന്തെ.

നി ആ ജബ്ബാറിനെ ഒന്ന് പോയി കാണാമോ എന്നുള്ള ഉപ്പയുടെ ചോദ്യത്തിന് അതിനെന്താ ഞാൻ പോയി വരാം.

ഹ്മ്മ് എന്നാ ഞാൻ അവനോടു അങ്ങാടിയിൽ വരാൻ പറയാം എന്തെ.

ആ ആയിക്കോട്ടെ എന്ന് പറഞ്ഞോണ്ട് ഞാൻ എഴുനേറ്റ് ഡ്രസ്സ്‌ മാറ്റിയിട്ടൊണ്ട് കാറുമെടുത്തു ഇറങ്ങി.
കാറിന്റെ ശബ്ദം കേട്ടിട്ടാണോ എന്തോ സലീന മുന്നിലേക്ക്‌ വന്നൊന്നും എത്തി നോക്കി.

ഞാൻ അങ്ങാടിയിൽ എത്തി കുറച്ചു നേരം നിന്നതും ജബ്ബാർ അങ്ങോട്ടേക്ക് വന്നു.

ആ സൈനുവോ കാണാൻ കിട്ടുന്നില്ലല്ലോ എന്നുള്ള പരിഭവം കേട്ടതും. ഇക്കാക്ക് അറിയാല്ലോ തിരക്കൊക്കെ.

ഹ്മ്മ്.

ഇതെന്താ പരുപാടി ഇക്ക.

ഹോസ്പിറ്റൽ കെട്ടാനുള്ള ഒന്ന് രണ്ടു പേപ്പർ ശരിയാക്കാനുണ്ട് അതിന് വേണ്ടിയാ.

ഹോ അതിന് ഞാനെന്തിനാ.

ഭൂമിയുടെ അവകാശി നീയല്ലേ അപ്പൊ പിന്നെ നിന്റെ ഒന്നുരണ്ടു ഒപ്പ് ഒക്കെ വേണ്ടിവരും അതിനാ.

ഹോ എന്നാ പോകാം എന്നും പറഞ്ഞോണ്ട്

💬 Comments

View all comments