0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 4311

അറിയില്ല..
അതൊക്കെ സമ്മതിക്കും മോളെ കുറച്ചു ദിവസം നിന്റെ കൂടെ നിന്നാൽ എന്ന് പറഞ്ഞോണ്ട് ഞാൻ സലീനയെ നോക്കിയതും ഹ്മ്മ് നടന്നത് തന്നെ.

ഇവിടെ ഒരുത്തൻ എപ്പോയാ പുറത്തേക്ക് ചാടാൻ അനുവദിക്കുന്നെ എന്ന് നോക്കിയിരികുവല്ലേ എന്ന് പറഞ്ഞോണ്ട് എന്നെ ഒന്ന് നോക്കി.

ഇല്ലാലോ ഇനി രണ്ടാഴ്ചത്തേക്ക് ഈ വീടിന്റെ ഗേറ്റ് കടന്നു പോകുന്ന കാര്യം ആലോചിക്കതെയില്ല കേട്ടല്ലോ.

ഹോ നമുക്കു നോക്കാം ഈ പനിയൊന്നു മാറട്ടെ എന്നിട്ട് നോക്കാം.

ഞങ്ങൾ രണ്ടുപേർ സംസാരിക്കുന്നതും നോക്കി നിൽക്കുന്ന സെബിയേയും ഷെമിയെയും നോക്കി ഒന്ന് ചിരിച്ചോണ്ട് ഞാൻ അകത്തേക്ക് നടന്നു.

ഷെമി അപ്പോയെക്കും സെബിയെ നോക്കി ചിരിച്ചോണ്ട് നീ ആള് കൊള്ളാമല്ലോ എന്നു പറഞ്ഞതും സെബി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചോണ്ട് എല്ലാം താത്തയുടെയും ഇക്കയുടെയും കണ്ട് പഠിച്ചതാ.

അതെന്തായാലും നന്നായി അവനും കൊള്ളാം നമുക്ക് പറ്റിയ ടൈപ്പാ എന്ന് സംസാരത്തിൽ നിന്നു തന്നെ മനസിലാക്കാൻ പറ്റുന്നുണ്ട് അല്ലേ താത്ത.

ഹ്മ്മ് എങ്ങിനെ ആയാലും നല്ലവൻ ആയാൽ മതി അല്ലാതെ എന്റെ ആദ്യത്തേത് പൊലെ ആകാതിരുന്നാൽ മതി.

ഹോ ഇനി അയാളെ കുറിച്ച് ആലോചിച്ചിട്ടെന്തിനാ താത്ത എല്ലാത്തിനും കൂടി താത്താക് ദൈവം കനിഞ്ഞു നൽകിയ ഒരുത്തൻ അല്ലേ ആ പോയത്.

ഹ്മ്മ് ശരിയാ നി പറഞ്ഞെ.
അന്ന് അങ്ങിനെയൊക്കെ നടന്നില്ലായിരുന്നെങ്കിൽ..എന്റേത് പോകട്ടെ നിങ്ങടെ കാര്യം ആലോചിക്കുമ്പോഴാ.

അതൊക്കെ നടന്നില്ലേ ഇനി ഇവൾക്കും ഇതുപോലെ സന്തോഷത്തോടെയുള്ള ഒരു ജീവിതം..

അല്ല ഉമ്മയെവിടെ താത്ത.

സൈനു വന്നതും എഴുനേറ്റുപോയതാ.

ഉമ്മാക്ക് അവനോടു ഒന്ന് സംസാരിക്കാമായിരുന്നു അല്ലേ.

അതൊക്കെ ഇന്നലെ തന്നെ സംസാരിച്ചതാ താത്ത എന്ന് പറഞ്ഞോണ്ട് സെബി അവരെ നോക്കി.

അതെപ്പോ.

അതിന്നലെ തന്നെ ഇത് പൊലെ ഇക്ക വിളിച്ചു ഉമ്മാടെ കയ്യിൽ കൊടുത്തായിരുന്നു.

ആഹാ എന്നിട്ടാണോ.

എന്നിട്ട് ഉമ്മയെന്താ പറഞ്ഞെ സെബി.

അത് ഒരു ദിവസം ഇങ്ങോട്ടേക്കു ക്ഷണിച്ചിരിക്കുകയാ.

ആഹാ എന്നിട്ട് ഞങ്ങൾ അറിഞ്ഞില്ലല്ലോ.

ഇക്ക താത്തയോട് പറഞ്ഞിട്ടുണ്ടാകും എന്ന് കരുതി ഞാൻ.

ഇല്ലെടി

ചിലപ്പോ മറന്നു പോയതാകും. താത്ത.

ആഹാ എന്നിട്ട് എന്ന വരാമെന്നു പറഞ്ഞെ.

നാളെ അസീസ് ഉപ്പയും ഉപ്പയും

💬 Comments

View all comments