Chapter Title : സലീന 8 [SAiNU]
അങ്ങോട്ട് പോകുന്നുണ്ട് അത് കഴിഞ്ഞു നിങ്ങളെല്ലാവരും കൂടെ എന്നിട്ട് ചെറിയ ഒരു പാർട്ടി എന്നൊക്കെ പറയുന്നത് കേട്ട്.
ആഹാ അപ്പൊ ഞങ്ങൾ ഒന്നും അറിഞ്ഞില്ലാലോ അതൊക്കെ ഇന്ന് രാവിലെ പറഞ്ഞതാ ഇക്കയുംഉപ്പയും കൂടെ ഇന്നലെത്തന്നെ അതിനെപ്പറ്റിയൊക്കെ ചർച്ച ചെയ്തു വെന്നാ അസീസുപ്പ പറഞ്ഞെ.
ഹ്മ്മ് അതെന്തായാലും നന്നായി.
എല്ലാം വേഗത്തിൽ ആണല്ലോ.
ഹ്മ്മ് കല്യാണം നിങ്ങൾ പോയി വന്നിട്ട് പോരെ.
ഹോ പെണ്ണിന്റെ സന്തോഷം കണ്ടില്ലേ താത്ത. അവള് സന്തോഷിക്കട്ടെടി എത്ര ഇടങ്ങേറ് ആയതാ നമ്മള്.
ഹ്മ്മ് ശരിയാ താത്ത പറഞ്ഞത്.
എന്നാ ഇനി വേഗം തുടങ്ങിക്കോ ഇവൾക്ക് പോകാൻ ആയി തുടങ്ങി.
എന്ന് പറഞ്ഞോണ്ട് അവര് മൂന്നുപേരും കൂടെ രാവിലത്തെ ഫുഡ് റെഡിയാക്കി കൊണ്ടിരുന്നു.
ഞാൻ അപ്പോയെക്കും മുന്നിൽ വന്നിരുന്നു പിള്ളേരുടെ വർത്തമാനം ഒക്കെ കേട്ടോണ്ടിരുന്നു എല്ലാവരും കൂടെ കലപില ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു അതെല്ലാം കേട്ടും കണ്ടും രസിച്ചും ഉമ്മയും സലീനയുടെ ഉമ്മയും അവർക്കരികിലായി ഉണ്ട്.
ഞാനും അവരുടെ കൂടെ കൂടിയതും ഇനി നിന്റെ കുറവേ ഉണ്ടായിരുന്നുള്ളു ഇപ്പൊ അതും ആയി എന്ന് പറഞ്ഞോണ്ട് ഉമ്മ ചിരിച്ചോണ്ടിരുന്നു.
എന്റെ മോനും മോളും തമ്മിൽ എന്തൊക്കെയോ പറഞ്ഞു അടിയാ.
ഇടയ്ക്കു ഉമ്മ രണ്ടുപേരെയും സമാധാനിപ്പിക്കുന്നുണ്ട് അതൊന്നും കേട്ട ഭാവം രണ്ടിനും ഇല്ല കൂട്ടത്തിൽ ഷെമിയുടെ ചെക്കനും അവൻ രണ്ടു പേരുടെയും കൂടെ തന്നെയുണ്ട്.
അവസാനം ഞാൻ ഇടപെട്ടു.
എല്ലാവരും മിണ്ടാതിരുന്നാൽ സൈനുപ്പ സ്പെഷ്യൽ സാധനം തരാം എന്ന് പറഞ്ഞതും ഷെമിയുടെ മോൻ എന്നെ നോക്കി ചിരിച്ചോണ്ടിയുന്നു.
ശബ്ദം ഒന്നമർന്നതും സലീന വന്നു ഫുഡ് കഴിക്കാൻ വിളിച്ചു അപ്പോഴേക്കും ഉപ്പയും എത്തി.
അല്ല നിങ്ങൾ രണ്ടുപേരും ഇതങ്ങോട്ട് പോയതാ എന്നുള്ള ഉമ്മയുടെ ചോദ്യം കേട്ട് ഉപ്പ ചിരിച്ചോണ്ട് ഞങ്ങൾ ഇന്നലെ വന്നവരെ ഒന്ന് കാണാൻ പോയതാ.
ആഹാ അപ്പോയെക്കും പോയി വന്നോ.
ഹ്മ്മ് രാവിലെയാകുമ്പോ വേഗം തിരിച്ചു പോരല്ലോ പിന്നെ കടയിലേക്ക് പോകണമല്ലോ അതാ.
എന്നിട്ട് എങ്ങെനെയുണ്ട് വീടും പരിസരവും ഒക്കെ.
ഹ്മ്മ് കൊള്ളാം അല്ലേ എന്ന് ചോദിച്ചോണ്ട് ഉപ്പ സലീനയുടെ ഉപ്പയുടെ മുഖത്തേക്ക് ഒന്ന് നോക്കി.
ഹ്മ്മ് നന്നായിരുന്നു
💬 Comments
View all comments