Chapter Title : സലീന [SAiNU]
വന്നു.
മോളെ ഞാനും മക്കളും ഒന്ന് ഷമിയുടെ വീട് വരെ പോയി വരട്ടെ അവളെ കണ്ടിട്ട് രണ്ടുമൂന്നു ദിവസം ആയില്ലേ.നീ ഇവിടെ ഒറ്റക്കാകുമോ..
ഏയ് അതൊന്നും കുഴപ്പമില്ല ഉമ്മ
നിങ്ങള് പോയിട്ട് വന്നോ.
അപ്പോയെക്കും ഞാനും പണിയെല്ലാം തീർത്തു വെക്കാം.
ഹാ എന്നാലേ സൈനു ഞങ്ങളെ ഒന്നവിടെ ഇറക്കി പോണേ.
എന്ന് പറഞ്ഞോണ്ട് ഉമ്മ വരാൻ മക്കളെയും വിളിച്ചു..
മോളെ വാതിൽ നല്ലോണം അടച്ചേക്കണേ.
ഹ്മ് എന്ന് പറഞ്ഞോണ്ട് ഞങ്ങൾ പോകുന്നതും നോക്കി ഗ്രിൽസിന്റെ കമ്പിയിൽ പിടിച്ചു കൊണ്ട് എന്റെ സലീന നിന്നു..
ഞാൻ അവളെ നോക്കി ഉമ്മ വെക്കുന്ന പോലെ കാണിച്ചോണ്ട് വണ്ടി എടുത്തു. മക്കൾ രണ്ടുപേരും ഉമ്മയുടെ കൂടെ ചേർന്നിരുന്നു..
അത് കണ്ടു സന്തോഷം അടക്കാൻ കഴിയാതെ ഞാൻ ഡ്രൈവിംഗ് തുടർന്നു.
ഷമിയുടെ വീട് അടുത്ത് തന്നേ ആയത് കൊണ്ട് വേഗം അവരെ ഇറക്കി കൊണ്ട് ഷമിയോട് വിശേഷങ്ങളും ചോദിച്ചു.
അവളുടെ കുഞ്ഞിനെ കണ്ടതും മൂന്നുപേരും കൂടെ അകത്തോട്ടു ഓടി എന്നാ ഞാൻ പോകട്ടെ ഷോപ്പിൽ പോകേണ്ടതുണ്ട് ഷമി എന്ന് പറഞ്ഞു ഞാനിറങ്ങി.
അതിനവൾ ചിരിച്ചോണ്ട് അല്ല താത്ത എവിടെ. വന്നില്ലേ.
ഏയ് ജോലി ഒന്നും കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നു.
ഹ്മ് എന്ന് പറഞ്ഞോണ്ട് അവൾ എന്നെ ഒന്ന് ആക്കി ചിരിച്ചു.
ഞാനും ചിരിച്ചുകൊണ്ട് വണ്ടിയെടുത്തു
ഷോപ്പിൽ ചെന്നപ്പോ അധികം ആളൊന്നുമില്ല തിരക്ക് കുറവായിരുന്നു. സലീനയുടെ ഉപ്പ യോട് അതേ എന്റെ അമ്മായി അച്ഛനോട് ഒന്ന് ചിരിച്ചോണ്ട് ഞാൻ ചെയറിലേക്ക് ഇരുന്നു.
സലീനയുടെ ഉപ്പയും എന്റെ ഉപ്പയും ആണ് കടയിൽ ഉണ്ടാകാറ്. അവരിപ്പോ ഷമിയുടെ
💬 Comments
View all comments