Chapter Title : സലീന 3 [SAiNU]
നാലുപേരും കൂടി വളരെ സന്തോഷത്തോടെ കുറച്ചുനേരം ചിലവഴിച്ചു..
മക്കൾ രണ്ടുപേർക്കും വലിയ സന്തോഷം ഉള്ളത് പോലെ.
അവരുടെ കളിയും ചിരിയും കണ്ടപ്പോൾ.
ഉമ്മയുടെ വിളി കേട്ടുകൊണ്ടാണ് ഞങ്ങൾ താഴെക്കിറങ്ങിയത്..
താഴെ എത്തിയതും മക്കൾ രണ്ടുപേരും ഉമ്മയുടെ കൂടെ കൂടി ഞാൻ പുറത്തേക്കു പോയേച്ചും വരാം സലീന എന്നും പറഞ്ഞോണ്ട് ഞാനിറങ്ങിയതും
സലീന എന്നെ വിളിച്ചു ഒന്ന് രണ്ട് ഐറ്റംസ് വാങ്ങാൻ ഏല്പിച്ചു.
മക്കളും കൂടെ കൂടി പിന്നെ വാങ്ങാതെ നിവർത്തിയില്ലല്ലോ.
ഉമ്മയും അവരുടെ കൂടെ.
ഹ്മ് എന്നു തലയാട്ടികൊണ്ട് ഞാൻ പുറത്തേക്കിറങ്ങി
പുറത്തിറങ്ങി അങ്ങാടിയിലേക്ക് എല്ലാം ഇറങ്ങി.
ഒരുപാട് നാളായി ഇങ്ങിനെ ഒന്നിറങ്ങിയിട്ടു.
അങ്ങാടിയിലുള്ള ഫ്രണ്ട്സിനൊക്കെ കണ്ട് സംസാരിച്ചു നിന്നതും നേരം പോയതറിഞ്ഞില്ല.
അവരുടെ എല്ലാം കളി തമാശകൾ കേട്ടു കുറെ നേരം ഇരുന്നു..
ജോലികഴിഞ്ഞാൽ സലീനയും കുട്ടികളും എന്ന ചിന്ത മാത്രം മനസിലുണ്ടായിരുന്നുള്ളു അതുകൊണ്ട് തന്നെ കുറെ നാളായി ഇതുപോലെ ഒന്ന് വന്നിരുന്നിട്ടു
അതവരുടെ വാക്കുകളിലും പ്രതിഫലിച്ചു.
സലീനയെ കെട്ടിയതോടെ നി ആളാകെ മാറി സൈനു ഒരു വിവരവും ഇല്ലല്ലോ ഒന്നുകാണാൻ പോലും കിട്ടാറില്ല എന്നൊക്കെ ഓരോരുത്തർ പറഞ്ഞോണ്ടിരുന്നു.
ചങ്ക് കളാണെൽ അതേ സലീനയെ വിട്ടോയിഞ്ഞിട്ടു അവന് നേരം വേണ്ടേ. ആ നിന്റെയൊക്കെ ഭാഗ്യം അനുഭവിക്കാനും വേണം ഒരു ഭാഗ്യം
എന്നൊക്കെ യുള്ള കമന്റ് ഇടയ്ക്കിടയ്ക്ക് വന്നോണ്ടിരുന്നു.
നമ്മുടെ തിരക്ക് അവന്മാർക്കറിയില്ലല്ലോ.
നാട്ടിൽ തന്നെയാ എന്നാൽ നാട്ടിലില്ല താനും എന്നു പറഞ്ഞപോലെ അല്ലേ
ഇവരുടെ ഒക്കെ കൂടി ജീവിതം ആഘോഷിച്ചു തീർത്തിരുന്നേൽ എന്നു ചിന്തിച്ചു പോയ നിമിഷങ്ങൾ ഉണ്ടായിരുന്നു.
സലീന എന്റെ ജീവിതത്തിലേക്ക് വന്നതിൽ പിന്നെ
💬 Comments
View all comments