Chapter Title : സലീന 5 [SAiNU]
ഏറ്റവും വെറുക്കപെട്ടവനാ അയാൾ..
ഹ്മ്മ് എനിക്കറിയാലോ സലീന. ഞാൻ നിന്നെ വെറുതെ ചൂടാക്കിയതല്ലേ.
അതേ ഒരു കാര്യത്തിനും ഇനി അയാളുടെ പേര് പറയരുത്.
മരിച്ചു മണ്ണടിഞ്ഞു പോയവരോട് എന്തിനാ സലീന ഇത്ര ദേഷ്യം.
ഹ്മ്മ് എനിക്കാരോടും ദേഷ്യമില്ല. പിന്നെ. അയാളോടും എനിക്ക് നന്ദിയെ ഉള്ളു.
അതെന്തിനാ.
കുറച്ചു സമയം അയാളുടെ ഭാര്യയായി കഴിഞ്ഞെതിൽ എനിക്ക് സങ്കടമുണ്ട്.
എന്നാലും അതുകൊണ്ടാണല്ലോ എനിക്കെന്റെ സൈനുവിനെ കിട്ടിയത് എന്നോർക്കുമ്പോൾ അയാളോടും നന്ദിയെ ഉള്ളു.
എന്റെ കൂടെ എന്നും നീ മതി സലീന സൈനു എന്ന് കേൾക്കുമ്പോൾ ഉള്ള സുഖം ഉണ്ടല്ലോ.അതൊന്നു വേറെ തന്നെയാ..
സ്കൂളിൽ പോയപ്പോ ടീച്ചർ വിളിച്ചത് കേട്ടു എനിക്ക് എത്ര സന്തോഷം ആയെന്നറിയുമോ.
ഏതു ടീച്ചർ
മോളുടെ ടീച്ചർ
എന്താ വിളിച്ചേ..
സലീന സൈനു എന്ന്.
നമുക്ക് നാളെ നിന്റെ അമ്മായി മാരുടെ അടുത്തൊക്കെ ഒന്നു പോയി വന്നാലോ.കുറെ ദിവസം ആയില്ലേ അങ്ങോട്ടൊക്കെ ഒന്ന് പോയിട്ട്.
അതെന്തേ പഴയ പ്രതികാരം ഇപ്പോഴും ഉണ്ടോ.
ഏയ് അതൊക്കെ അന്നോടെ തീർന്നിലേ നീ എന്റെ കയ്യും പിടിച്ചു അവിടേക്കു വന്നതോടെ ഞാനതെല്ലാം ഒഴിവാക്കി.
എന്നാലും പെണ്ണിന്റെ മനസല്ലേ കുറച്ചെങ്കിലും.
ഏയ് ഇല്ലട. നിന്റെ കയ്യിൽ പിടിച്ചു. നമ്മടെ മക്കളെയും കൂട്ടി അവിടെ ഒക്കെ നടക്കാൻ ഒരു കൊതി.
കുറെ കരഞ്ഞു തീർത്തതല്ലേ ഇനി കുറച്ചു സന്തോഷ കണ്ണീരും വീണോട്ടെ ആ മണ്ണിൽ..
എന്തെ
ഹ്മ്മ് അത് വേണം. അത് വേണം എന്നാലേ എന്റെ പെണ്ണ് എല്ലാം കൊണ്ടും സന്തോഷവതിയാകു
ഹ്മ്മ് ഉമ്മയും പറഞ്ഞിരുന്നു.
സലീന എന്റെ മേലേക്ക് ഒന്നുടെ ചേർന്നു തല
💬 Comments
View all comments