0%

Chapter Title : സലീന 5 [SAiNU]

Author : SAINU Read All Parts 2.8K

പുതിയ ഷോപ്പിന്റെ വർക്ക്‌ നടക്കുന്നിടത്തു ഒന്ന് പോയി നോക്കണേ.

എന്താ ഉപ്പ എന്തെങ്കിലും പ്രോബ്ലം

ഇല്ല പ്രോബ്ലം ഒന്നും ഇല്ല.

പിന്നെ.

ഉപ്പ വിളിച്ചു പറഞ്ഞിരുന്നു. നിന്നോട് ഒന്ന് പോയി നോക്കാൻ പറയാൻ. നിന്റെ ഐഡിയ ക്കനുസരിച്ചു അവരോടു എന്തൊക്കെ ചെയ്യേണ്ടത് എന്നു പറയാൻ പറഞ്ഞു.

എന്നിട്ട് ഉപ്പ വരുമ്പോ ഒന്നും പറഞ്ഞില്ലാലോ.

മറന്നതായിരിക്കും ചിലപ്പോ. എന്നു പറഞ്ഞോണ്ട് സലീനയുടെ ഉപ്പ ഒന്ന് പുഞ്ചിരിച്ചു..

പിന്നെ നീയും സലീനമോളും ഇരിക്കുന്നിടത്തേക്ക് വരാൻ മടിച്ചതായിരിക്കും

ഹ്മ്മ്

എന്നു ജാള്യത മറച്ചു പിടിച്ചോണ്ട് ഞാൻ കുറച്ചു നേരത്തേക്ക് ഉപ്പയുടെ മുഖത്തേക്ക് നോക്കാൻ പറ്റിയില്ല..

അപ്പോഴാണ് ഓർമ വന്നേ ചായകുടിക്കുമ്പോ ഞാനും സലീനയും സംസാരിക്കുന്നതും ചെയ്തത് എല്ലാം കേട്ടിട്ടുണ്ട് ഉപ്പ അതുകൊണ്ടായിരിക്കും അങ്ങോട്ട്‌ വരാതിരുന്നത്. എന്ന് സ്വയം മനസ്സിൽ പറഞ്ഞു കൊണ്ട് ആരും കാണാത്ത രൂപത്തിൽ ചിരിച്ചു.

ഉപ്പയും സലീനയുടെ ഉപ്പയും ഒരു കെട്ടു ബന്ധുക്കളെ പോലെ അല്ല എല്ലാ കാര്യത്തിലും രണ്ടു പേരും ഓപ്പൺ ടൈപ്പ് ആണ് ചിലപ്പോ ഞങ്ങടെ കാര്യമെല്ലാം പറഞ്ഞു രണ്ടു പേരും ചിരിച്ചിട്ടുണ്ടാകും.

ഇടക്ക് ഒരു നാൾ ഞാൻ കേട്ടതുമാണ് ഉപ്പ സലീനയുടെ ഉപ്പയോടു പറയുന്നത്.

ഉപ്പ = ഇപ്പൊ നിന്റെ വിഷമം ഒക്കെ മാറിയില്ലേ.

സലീന ഉപ്പ = ചിരിച്ചോണ്ട് എന്റെ മോള് കുറെ കഷ്ടപ്പെട്ടതാ അവനെ കൊണ്ട്.

ഉപ്പ = അതുകൊണ്ടെന്താ ഇന്നവൾ അല്ലേ ഞങ്ങടെ വീട്ടിലെ റാണി.

സലീന ഉപ്പ = അവൾക്കിങ്ങനെ ഒരു ഭാഗ്യം ഉണ്ടാകുമെന്ന് കരുതിയതല്ല.

ഉപ്പ = അവളുടെ നല്ല മനസ്സാ എല്ലാത്തിനും കാരണം. എനിക്ക് അവനിൽ

💬 Comments

View all comments