Chapter Title : സലീന 6 [SAiNU]
വിട്ടു പോകില്ല എന്ന് ഉറപ്പായില്ലേ അതിന്റെയാ.. അന്നങ്ങിനെ അല്ലല്ലോ..
ഹോഹോ ഇപ്പൊ പോയാലോ.
അയ്യെടാ അങ്ങിനെ ഒരു മോഹമെങ്ങാനും മുളച്ചു എന്നറിഞ്ഞാലുണ്ടാല്ലോ..
അറിഞ്ഞാൽ..
അവൾ കൈ ഉയർത്തി ചൂണ്ടു വിരലും നടുവിരലും വിടർത്തികൊണ്ട് വീണ്ടും അടുപ്പിച്ചു..അകറ്റി
എന്നിട്ട് ഒരു മൂളലും ഹ്മ്മ്മ്മ്മ്
അയ്യോ വേണ്ട പൊന്നോ
എന്നുപറഞ്ഞോണ്ട് ഞാൻ അവളെ നോക്കിയതും..
അവൾ പൊട്ടിച്ചിരിച്ചോണ്ട് എന്റെ മാറിലേക്ക് വീണു..
.....
നീ ഇനിയും ഒരുങ്ങിയില്ലേ പെണ്ണെ.
അതിനവൾ മുഖം വീർപ്പിച്ചു കൊണ്ടു ഇരുന്നു.
ഹോ ഇനിയിപ്പോ ഞാൻ ഒരുക്കേണ്ടി വരും അല്ലേ അതിനല്ലേ ഈ ഉണ്ടകണ്ണും തുറുപ്പിച്ചു കവിളും വീർപ്പിച്ചു ഇരിക്കുന്നെ.
വാ ഞാൻ ചെയ്തു തരാം.
അതുകേട്ടതും അവൾ എഴുനേറ്റു എനിക്ക് മുന്നിൽ വന്നിരുന്നു.
ഇനിയും ഈ പെണ്ണിനെ ഒരുക്കി എന്റെ ജീവിതം ഇങ്ങിനെ പോകാത്തെയുള്ളു എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ നോക്കി.
നീ തന്നെ ചെയ്യണം എന്ന് പോകുമ്പോഴും നീയല്ലേ ചെയ്യാറ് പിന്നെ ഇന്നു മാത്രം എന്താ.
ഹോ ചെയ്തു തരാം പെണ്ണെ വാ എല്ലാം എടുത്തു വെക്ക്.
ആവിശ്യമുള്ളത് ഒക്കെ തന്നെത്താൻ അങ്ങ് എടുത്താൽ മതി.
ഹോ ആയിക്കോട്ടെ എന്ന് പറഞ്ഞോണ്ട് ഞാൻ അലമാര തുറന്നു മേക്കപ്പ് സെറ്റ് എല്ലാം എടുത്തു പുറത്തേക്ക് വെച്ചു കൊണ്ടു ഓരോന്നും ചെയ്തു കൊണ്ടിരുന്നു..
മുടി ചീകി ഒതുക്കി കണ്മഷിയും ചുണ്ടുകൾക് വേണ്ട ലിപ് ബാമും എല്ലാം തേച്ചു പിടിപ്പിച്ചോണ്ട്.
ഇനി നോക്കിയേ എങ്ങിനെ ഉണ്ടെന്നു.
അവൾ കണ്ണാടിയിലേക്ക് നോക്കി കൊണ്ടു.
ഹ്മ്മ് നിന്റെ ഒരുക്കലല്ലേ . ആരും സമ്മതിച്ചു പോകും.
എന്ത്.
ഞാൻ സുന്ദരിയായിട്ടുണ്ടെന്നു.
ഹോ
💬 Comments
View all comments