0%

Chapter Title : സലീന 6 [SAiNU]

Author : SAINU Read All Parts 3.8K

ചെറുക്കന് ചായ കൊടുത്തോണ്ടിരിക്കുകയായിരുന്നു..

ഹാ എണീറ്റോ സൈനു എന്ന് ചോദിച്ചോണ്ട്..
ചായ ഇപ്പൊ തരാവേ എന്ന് പറഞ്ഞു.

ഇവന്ന് ഇതൊന്നു കൊടുക്കട്ടെ അല്ലേൽ ചീറി പൊളിക്കും.

ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ഞാൻ മുന്നിലേക്ക്‌ നടന്നു.

കുറച്ചു കഴിഞ്ഞതും ഷമി ചായയുമായി അടുത്തേക്ക് വന്നു.

അല്ല ഗൾഫിൽ പോകുന്നു എന്ന് കേട്ടു ശരിയാണോ.

ആരാ പറഞ്ഞെ നിന്നോട്.

അതൊക്കെ പറയേണ്ടവർ പറഞ്ഞു.

ഹോ അപ്പോയെക്കും താത്ത അനിയത്തീടെ കാതിൽ എത്തിച്ചോ..

അല്ല എന്നാ പോകുന്നെ.

നോക്കട്ടെ സമയം നിശ്ചയിച്ചിട്ടില്ല..

ഹ്മ്മ് ഉടനെ ഉണ്ടാകുമോ.

ഹ്മ്മ് ഉടനെ ഉണ്ടാകും..

ഇവിടെ ആരോടും പറഞ്ഞിട്ടില്ല.

അതെന്തേ.

ഒക്കെ ശരിയായിട്ടു പറയാം എന്ന് കരുതി..

എന്നാലേ ഇന്നലെ ഉമ്മയോട് താത്ത എല്ലാം പറഞ്ഞു കഴിഞ്ഞു.

ഹേ അവളിതെന്തു ഭാവിച്ച..

അതെ സൈനു നിനക്കറിയില്ലേ. താത്താക്കു ഒന്നും മനസ്സിൽ കൊണ്ട് നടക്കാൻ പറ്റില്ല എന്ന്..

അത് ഉമ്മയോട് ആണെങ്കിൽ പിന്നെ പറയുകയും വേണ്ട

അന്നത്തെ ആ സംഭവത്തിന്‌ ശേഷം താത്തക്ക് എന്തുണ്ടെങ്കിലും ഉമ്മയോട് പറഞ് കഴിഞ്ഞാലേ സമാധാനം കിട്ടു

എന്ത് സംഭവം.

അതെ നിങ്ങടെ കല്യാണത്തിന് കാരണമായ ആ സംഭവം തന്നെ.

ഹ്മ്മ്.

എണിറ്റു ഉമ്മ എന്താ പറഞ്ഞെ.

ഉമ്മ എന്ത് പറയാനാ.
ഉമ്മാക്ക് ഭയങ്കര സന്തോഷം.
ഇപ്പോയെങ്കിലും നിനക്ക് ഈ ബുദ്ധി തോന്നിച്ചല്ലോ എന്നാ പറഞ്ഞെ..

അവർക്കു രണ്ടു പേർക്കും സന്തോഷമേ ഉള്ളൂ..

പിന്നെ ആർക്കാ സന്തോഷ കുറവ്.

അത് താത്താക്കു തന്നെ.

അതെന്തേ.

ഉമ്മാനെ ഉപ്പോനേം രണ്ടുമാസം പിരിയുന്നതോർത്താ

ഹോ എന്നിട്ട് നീയെന്തു പറഞ്ഞ്.

പോയിട്ട് വാ ഇത്ത ഇവിടിപ്പോ ഞങ്ങൾ

💬 Comments

View all comments