0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 7K

ആർക്കാ സൈനു.

ദേ നിങ്ങടെ പേര കുട്ടികൾക്ക്.

ആ എന്താണാവോ.

അവർക്കു കൊടുക്കാം എന്ന് പറഞ്ഞതും മോനും മോളും കൂടെ ഫോൺ തട്ടിപ്പറിച്ചോണ്ട് ഉപ്പയോടു സംസാരിക്കാൻ തുടങ്ങി.

എന്താ ഉപ്പാന്റെ മകൾക്ക് പറയാനുള്ളെ എന്നുള്ള ഉപ്പയുടെ ചോദ്യത്തിന്.

അസിപ്പ ഞങ്ങൾക്ക് ചോക്ലേറ്റ് കൊണ്ടുവരുമോ.

അതെന്തേ അവിടെ ഇല്ലേ.

ഇല്ല എല്ലാം തീർന്നു.

അപ്പോയെക്കും തീർന്നോ.

ഹ്മ്മ്.

ഉമ്മ എടുത്തു വെച്ചതാകും മക്കളെ.

അല്ല ഉമ്മ പറഞ്ഞു കഴിഞ്ഞെന്നു.

ആഹാ എന്നിട്ട് സൈനുപ്പാനോട് പറഞ്ഞില്ലെ.

പറഞ്ഞതാ.

എന്നിട്ടെന്തേ.

സൈനുപ്പയാ പറഞ്ഞെ അസിപ്പാനോട് വിളിച്ചു പറയാൻ.

ഹ്മ്മ് നോക്കട്ടെ.

പറ്റില്ല വരുമ്പോ എങ്ങിനെ ആയാലും കൊണ്ട് വരണം.
അതൊന്നും പറയാൻ പറ്റില്ല എനിക്കൊർമ്മയുണ്ടേൽ കൊണ്ട് വരാം.

പ്ലീസ് പ്ലീസ് ഞങ്ങടെ അസിപ്പയല്ലേ നല്ല ഉപ്പിയല്ലേ പ്ലീസ് എന്നൊക്കെ പറഞ്ഞോണ്ടിരുന്നു മോനും മോളും

അതൊക്കെ കേട്ടും കണ്ടും ഞാനും സലീനയും ചിരിച്ചോണ്ടിരുന്നു.

ഹ്മ്മ് നോക്കട്ടെ എന്ന് പറഞ്ഞതും .

അല്ലേൽ ഞങ്ങളിനി മിണ്ടില്ല എന്നൊക്കെ പറഞ്ഞു കൊണ്ട് അവര് ഫോൺ ഡിസ്‌ക്കണക്ട് ചെയ്തു.

കുറച്ചു നേരം കൂടുതൽ സന്തോഷം എന്ന് പറയുന്ന പൊലെ ആയിരുന്നു പിന്നീട് ഉള്ള കുറച്ചു നേരം.

ഞങ്ങൾ നാല് പേരും മാത്രം സലീനയുടെ ചിരിയും സന്തോഷവും മക്കളോടുമൊത്തു പറയുന്നതും കേട്ടും കണ്ടും നിൽക്കാൻ തന്നെ വല്ലാത്ത കൊതിയായിരുന്നു. മോളും മോനും അതിനനുസരിച്ചു പറഞ്ഞോണ്ടിരുന്നു.

എന്റെ മടിയിൽ കിടന്നോണ്ട് ചെറിയ കാര്യങ്ങൾക്കായി അവളും അവരും വഴക്ക് കൂടുന്നത് കാണുമ്പോൾ എനിക്ക് ആരുടെ പക്ഷത്തു നിക്കണം എന്നറിയാതെയായിരുന്നു.

എന്നാലും ഞാൻ സലീനയുടെ പക്ഷത്തു തന്നെ നിന്നു.

കണ്ടോ സൈനുപ്പയും പറഞ്ഞില്ലേ

💬 Comments

View all comments