Chapter Title : സലീന 8 [SAiNU]
ഇങ്ങോട്ട് പറഞ്ഞത്.
ആഹാ എന്നിട്ടാണോ.
ഹ്മ്മ്
വാ ഇവിടെ കിടന്നേ എന്ന് പറഞ്ഞോണ്ട് അവളും മക്കളും കുറച്ചു നീങ്ങി കിടന്നതും ഞാനും അവരുടെ അരികിൽ ആയി കിടന്നു.
താഴത്തെ ബെഡ്‌റൂമിൽ ആയിരുന്നു ഞങ്ങളുടെ കിടത്തം.
അങ്ങിനെ ഓരോന്നും പറഞ്ഞോണ്ട് കിടക്കുമ്പോഴാണ് വണ്ടി ഗേറ്റ് കടന്നു വരുന്ന ശബ്ദം കേട്ടത്.
ആരാ.
അത് അവള് വന്നതായിരിക്കും സൈനു.
ഹ്മ്മ് അപ്പോയെക്കും സെബിയും ഉപ്പയും വീട്ടിലേക്ക് കയറിയിരുന്നു.
ഫ്രണ്ടിൽ നിന്നും നേരിട്ട് കാണാൻ പറ്റില്ല ഞങ്ങളെ.
സെബിയും ഉപ്പയും കൂടെ അകത്തേക്ക് വന്നതും ഞങ്ങൾ നാല് പേരും കിടക്കുന്നതു കണ്ട് ഉപ്പ ചിരിച്ചോണ്ട് തിരിച്ചു പോകാൻ ഒരുങ്ങി
സെബി നേരെ അങ്ങോട്ടേക്ക് വന്നൊണ്ട് ഇക്ക പനിയൊക്കെ മാറിയോ ഇക്ക.
ഹ്മ്മ് അതൊക്കെ മാറി സെബി.
ഹ്മ്മ് അല്ല നാല് പേരും ഉണ്ടല്ലോ എന്ന് പറഞ്ഞോണ്ട് അവൾ മോളെയും മോനെയും നോക്കി ചിരിച്ചോണ്ടിരുന്നു.
അവരും ചിരിക്കുന്നുണ്ട് കുറച്ചു കഴിഞ്ഞതും അവൾ ഒരു ചോക്ലേറ്റ് ബോക്സ് എടുത്തു കാണിച്ചോണ്ട് ആർക്കാ വേണ്ടേ എന്ന് ചോദിച്ചതും രണ്ടുപേർ ചാടി എണീറ്റു അവളുടെ അരികിൽ എത്തിയിരുന്നു.
അവനെവിടെ എന്നുള്ള എന്റെ ചോദ്യം കേട്ടതും ആര് എന്ന അർത്ഥത്തിൽ സെബി എന്നെ ഒന്നി നോക്കി.
അത് കണ്ടതും ഞാൻ ചിരിച്ചോണ്ട് നിന്റെ പുയ്യാപ്ലയെ അല്ല പെണ്ണെ ഇവിടെ വേറൊരുത്തൻ ഇല്ലേ അവനെവിടെ എന്ന്.
ആ അവനോ അവൻ നിങ്ങടെ കൂടെ ഇല്ലേ.
ഇല്ല.
ആ എന്നാ ഷെമിയുടെ കൂടെ കാണും.
ഇനി ഉറങ്ങിയോ അവൻ എന്ന് ചോദിച്ചോണ്ട് ഞാൻ മുന്നിലേക്ക് നോക്കിയപ്പോ അവൻ സെബിയുടെ അടുത്തേക്ക് വന്നിരുന്നു.
💬 Comments
View all comments