Chapter Title : സലീന 8 [SAiNU]
എന്തോ ഒപ്പിച്ചിട്ടുണ്ടല്ലേ അതാ ഈ ഇരുപ്പ്.
ഷമി നീ ഒരു കത്തിയെടുത്തോണ്ട് വന്നേ
അതെന്തിനാ ഇപ്പൊ.
അതൊക്കെയുണ്ട് അല്ലെ എന്നുള്ള എന്റെ ചോദ്യത്തിന് ഹ്മ്മ് എന്ന് മൂന്നുപേരും തലയാട്ടികൊണ്ട് നിന്നു.
ഹ്മ്മ് എന്ന് മൂളിക്കൊണ്ട് ഷമി പോയി കതിയുമായി വന്നതും മോളുടെ കയ്യിൽ മാങ്ങ കണ്ട്.ഇതെവിടുന്നാ എന്നുള്ള ചോദ്യം വന്നതും.
സൈനുപ്പ പറിച്ചതാ.ഞങ്ങളല്ല എന്ന് പറഞ്ഞോണ്ട് മോള് എന്നെ നോക്കി.
കുറച്ചു ഉപ്പൂടെ എടുത്തോ ഷമി എന്ന് പറഞ്ഞതും ഷമി തിരിച്ചുപോയി.
ഞാൻ ഓരോന്ന് കട്ട് ചെയ്തോണ്ട് ഇരിക്കുമ്പോൾ എന്തിനാ ഉപ്പ് എന്ന് ചോദിച്ചോണ്ട് സലീന ഉപ്പുമായി വന്നത് ഞാൻ ഒന്നും മിണ്ടാതെ ഇരുന്നതും.
അത് മുഴുവൻ പറിച്ചോ എന്ന് ചോദിച്ചോണ്ട് സലീന മോളെ ഒന്ന് നോക്കി.
ഇല്ല ഇതേ പറിച്ചുള്ളൂ സൈനപ്പായ പറിച്ചേ എന്നും പറഞ്ഞോണ്ട് മോള് എനിക്കരികിലേക്ക് നീങ്ങിയിരുന്നു.
നീയെന്തിനാ പേടിക്കുന്നെ എന്ന് ചോദിച്ചോണ്ട് ഞാൻ ഒരു പീസെടുത്തു അവൾക്കും മറ്റു രണ്ടുപേർക്കും കൊടുത്തു.
ഇനി അതിൽ വല്ലതും ബാക്കിവെച്ചിട്ടുണ്ടോ എന്നുള്ള സലീനയുടെ ചോദ്യത്തിന്.
ആ ഉണ്ടാകുമായിരിക്കും എന്ന് പറഞ്ഞോണ്ട് ഞാൻ മോളെ നോക്കി ചിരിച്ചു.
മൂത്തു വന്നതായിരുന്നു അപ്പോയെക്കും അതും പോയി പറിച്ചോ എന്ന് ചോദിച്ചോണ്ട് സലീന നിന്നു.
കഴിക്കാൻ തോന്നി പറിച്ചു അതിലിപ്പോ എന്താ എന്ന് ദേഷ്യത്തോടെ പറഞ്ഞോണ്ട് ഞാൻ മാങ്ങ കഴിക്കാനായി തുടങ്ങി.
എനിക്കെന്താ എന്ന് ചുണ്ട് കോട്ടി പറഞ്ഞോണ്ട് സലീന അകത്തേക്ക് തന്നെ പോയി.
ഹാവൂ സൈനുപ്പ ഉണ്ടായത് ഭാഗ്യം അല്ലേൽ ഇപ്പൊ കാണായിരുന്നു എന്നുപറഞ്ഞു കൊണ്ട് മോള് ശ്വാസം നേരെ വിടുന്നത് കണ്ടപ്പോൾ എനിക്ക് ചിരി വന്നുപോയി.
💬 Comments
View all comments