Chapter Title : സലീന 8 [SAiNU]
അങ്ങിനെ അതൊക്കെ കഴിച്ചു കഴിഞ്ഞതും അവരുടെ കൂടെ കൂടി കുറച്ചു നേരം അതും കഴിഞ്ഞു ഞാൻ മുകളിലെ റൂമിൽ പോയി കുറച്ചു നേരം കിടന്നപ്പോയെക്കും എന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി.
ഉപ്പയായിരുന്നു.
എന്താ ഉപ്പ.
നി വീട്ടിലുണ്ടോ സൈനു.
ഹ്മ്മ് എന്തെ.
നി ആ ജബ്ബാറിനെ ഒന്ന് പോയി കാണാമോ എന്നുള്ള ഉപ്പയുടെ ചോദ്യത്തിന് അതിനെന്താ ഞാൻ പോയി വരാം.
ഹ്മ്മ് എന്നാ ഞാൻ അവനോടു അങ്ങാടിയിൽ വരാൻ പറയാം എന്തെ.
ആ ആയിക്കോട്ടെ എന്ന് പറഞ്ഞോണ്ട് ഞാൻ എഴുനേറ്റ് ഡ്രസ്സ് മാറ്റിയിട്ടൊണ്ട് കാറുമെടുത്തു ഇറങ്ങി.
കാറിന്റെ ശബ്ദം കേട്ടിട്ടാണോ എന്തോ സലീന മുന്നിലേക്ക് വന്നൊന്നും എത്തി നോക്കി.
ഞാൻ അങ്ങാടിയിൽ എത്തി കുറച്ചു നേരം നിന്നതും ജബ്ബാർ അങ്ങോട്ടേക്ക് വന്നു.
ആ സൈനുവോ കാണാൻ കിട്ടുന്നില്ലല്ലോ എന്നുള്ള പരിഭവം കേട്ടതും. ഇക്കാക്ക് അറിയാല്ലോ തിരക്കൊക്കെ.
ഹ്മ്മ്.
ഇതെന്താ പരുപാടി ഇക്ക.
ഹോസ്പിറ്റൽ കെട്ടാനുള്ള ഒന്ന് രണ്ടു പേപ്പർ ശരിയാക്കാനുണ്ട് അതിന് വേണ്ടിയാ.
ഹോ അതിന് ഞാനെന്തിനാ.
ഭൂമിയുടെ അവകാശി നീയല്ലേ അപ്പൊ പിന്നെ നിന്റെ ഒന്നുരണ്ടു ഒപ്പ് ഒക്കെ വേണ്ടിവരും അതിനാ.
ഹോ എന്നാ പോകാം എന്നും പറഞ്ഞോണ്ട് ഞാൻ ജബ്ബാറികയേയും കൂട്ടി എല്ലാ പേപ്പറും ശരിയാക്കി കൊണ്ട് വന്നപ്പോഴേക്കും നേരം ഒരുപാടു വൈകിയിരുന്നു.
വീട്ടിൽ ചെന്നു കയറുമ്പോ വല്ലാത്ത ഷീണം പൊലെ തോന്നി.
ഞാൻ കുളിച്ചു ഫ്രഷ് ആയി വന്നപ്പോഴേക്കും സലീന ഫുഡ് കഴിക്കാൻ വിളിച്ചോണ്ടിരുന്നു.
എനിക്ക് വേണ്ട ഞാനൊന്ന് കിടക്കട്ടെ എന്ന് പറഞ്ഞോണ്ട് ഞാൻ ബെഡിലേക്ക് കിടന്നു.
രാവിലത്തെ ദേഷ്യമാണെന്ന് കരുതി അവൾ
💬 Comments
View all comments