Chapter Title : സലീന 8 [SAiNU]
പിന്നെ ഒന്നും പറയാതെ താഴേക്ക് പോയി.
മോളെ സൈനു വന്നില്ലേ എന്നുള്ള ഉമ്മയുടെ ചോദ്യത്തിന് ഒന്നും വേണ്ട എന്ന് പറഞ്ഞു എന്നുള്ള അവളുടെ മറുപടി കേട്ട് ഉമ്മ സലീനയെ പിടിച്ചു നിറുത്തി.
എന്താ മോളെ അവനുമായി വഴക്കായോ.
ഇല്ല ഉമ്മ.
അല്ലല്ല ഹോസ്പിറ്റൽ പോയി വന്ന ശേഷം അവന്റെയും നിന്റെയും മുഖം അത്ര ശരിയല്ല. അവൻ അപ്പൊ പോയിട്ട് ഇപ്പോഴാ കയറി വരുന്നേ.
അവനോടു ഞാൻ വീട്ടിലിരിക്കാൻ പറഞ്ഞതല്ലായിരുന്നോ.
എനിക്കറിയില്ല ഉമ്മ.
നി ചോദിച്ചില്ലേ.
എന്നോട് ഒന്നും പറഞ്ഞില്ല.
ആഹാ എന്നാ ഞാൻ ഒന്ന് ചോദിക്കട്ടെ എന്ന് പറഞ്ഞോണ്ട് ഉമ്മ എന്നെ താഴെ നിന്നും വിളിച്ചോണ്ടിരുന്നു.
ഹോ ഒന്നുറങ്ങാനും സമ്മതിക്കില്ല എന്ന് പിറു പിറുത്കൊണ്ട് ഞാൻ താഴേക്കു ഇറങ്ങി വന്നതും ഉമ്മ എന്നെ നോക്കി കൊണ്ട് നിന്നു.
സൈനു നിനക്കെന്താ പറ്റിയെ നിന്നോട് ഞാൻ പോകേണ്ട എന്ന് പറഞ്ഞതല്ലായിരുന്നോ എന്നൊക്കെ പറഞ്ഞോണ്ട് ഉമ്മ വഴക്ക് പറയുന്ന പൊലെ പറയാൻ തുടങ്ങി.
ഉമ്മ ഒന്നുനിറുത്താമോ മനുഷ്യന്ന് തലവേദന എടുത്തിട്ട് ഒന്ന് പോയികിടന്നതാ അപ്പോഴേക്കും എന്തിനാ ഉമ്മ ഇങ്ങിനെ എന്ന് പറഞ്ഞോണ്ട് ഞാൻ ഉമ്മയെ നോക്കി.
നോക്കട്ടെ എന്ന് പറഞ്ഞോണ്ട് ഉമ്മ അടുത്തേക്ക് വന്നതും ഞാൻകുറച്ചു മാറിനിന്നു.
നെറ്റിയിൽ കൈവെച്ചോണ്ട് ഉമ്മ സൈനു നല്ലോണം പനിക്കുന്നുണ്ടല്ലോ നി ഗുളിക കഴിച്ചില്ലേ എന്ന് ചോദിച്ചോണ്ട് ഉമ്മ മോളെ സലീന അവളിത് എവിടെ പോയി കിടക്കുവാ എന്ന് പറഞ്ഞോണ്ട് വീണ്ടും സലീനയെ വിളിച്ചോണ്ടിരുന്നു.
അപ്പോഴേക്കും സലീന വന്നതും.മോളെ പനിയുടെ ഗുളിക ഉണ്ടേൽ ഇവന് ഒന്നെടുത്തു കൊടുത്തേ നല്ലോണം പനിക്കുന്നുണ്ട് എന്റെ കുട്ടിക്ക്.
നീ
💬 Comments
View all comments