0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 6.9K

എന്തിനാ അവനെ ഇന്ന് പുറത്തേക്കു വിട്ടേ.

എന്ന് സലീനയോടു ചോദിച്ചോണ്ട് ഉമ്മ അവളെ നോക്കിയതും ഉമ്മാടെ മോൻ എന്നോട് ഒന്നും പറയാതെ പോയതല്ലേ.

ആഹാ അതെന്തിനാ നീ പോയേ.എന്ന് ചോദിച്ചോണ്ട് ഉമ്മ എന്റെ നേർക്കു നോക്കിയതും.

അതുമ്മ ഉപ്പ വിളിച്ചു പറഞ്ഞോണ്ട.

എന്ത്
അത് ഹോസ്പിറ്റലിന്റെ പണി തുടങ്ങാനുള്ള ചില പേപ്പേഴ്സ് ഒക്കെ റെഡിയാക്കാൻ വേണ്ടിയാ.

അതിന് ഇപ്പൊ എന്താ ഇത്ര അത്യാവശ്യം ഉപ്പ വരട്ടെ ഞാൻ ചോദിക്കാം.

അതൊന്നും വേണ്ട ഉമ്മ.
ഞങ്ങൾ ഗൾഫിൽ പോക്കുന്നതിന് മുന്പേ പണി തുടങ്ങി വെക്കാൻ ആയിരിക്കും.
ഹ്മ്മ്.
ഞങ്ങൾ പോയാൽപ്പിന്നെ രണ്ടുമാസം ആകില്ലേ വരാൻ അതായിരിക്കും.

ഹ്മ്മ് ശരി ശരി.മോളെ നീ ഗുളിക എടുത്തു വന്നോ.

ഇപ്പൊ കൊണ്ടുവരാം ഉമ്മ എന്ന് പറഞ്ഞോണ്ട് സലീന ഉപ്പയുടെ മെഡിക്കൽ ബോക്സ്‌ എടുത്തോണ്ട് അതിൽ നിന്നും പനിയുടെ ടാബ്ലറ്റ്സ് തപ്പി എടുത്തോണ്ട് വന്നു.

നീ വല്ലതും കഴിച്ചാരുന്നോ സൈനു.
ഇല്ല ഉമ്മ വന്നപ്പോ തലവേദന തോന്നിയപ്പോ വന്നു കിടന്നതാ.

ഹ്മ്മ് എന്നാലിനി വല്ലതും കഴിച്ചോണ്ട് ഗുളിക കഴിക്കാം എന്നും പറഞ്ഞ് സലീന നീ എന്തേലും കഴിക്കാൻ എടുത്തേ എന്ന് പറഞ്ഞതും ഷമി അങ്ങോട്ടേക്ക് വന്നു.

ഇതെന്തു പറ്റി സൈനു മുഖം ആകെ വല്ലാണ്ടിരിക്കുന്നു എന്ത് പറ്റി.

ആ അത് അവന് നല്ല പനിയാ മോളെ ഒന്നും കഴിച്ചിട്ടുമില്ല.
നിങ്ങൾ എന്തേലും എടുത്തു വാ എന്ന് പറഞ്ഞ് ഉമ്മ ഷമിയെ പറഞ്ഞുവിട്ടതും.

ഒരു പനി വന്നതിനാണോ ഉമ്മ ഇത്രയൊക്കെ എന്ന് ചോദിച്ചോണ്ട് ഞാൻ ഉമ്മയെ തന്നെ നോക്കി കൊണ്ടിരുന്നു.

പിന്നെ നീയിങ്ങനെ വയ്യാണ്ടിരുന്നാൽ

💬 Comments

View all comments