0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 6.9K

എന്ന് വഴക്ക് പറയുംപോലെ പറഞ്ഞോണ്ട് നിങ്ങൾ തമ്മിൽ പിണങ്ങിയോ എന്ന് ചോദിച്ചതും.

ആര് തമ്മിൽ.

നീയും മോളും.

എന്തിന്.
അല്ല അവളും മുഖം വീർപ്പിച്ചോണ്ട് നടക്കുന്നുണ്ടായിരുന്നു അതാ.

ആ എനിക്കറിയില്ല ഞാനൊന്നും പറഞ്ഞിട്ടില്ല.

ഹ്മ്മ് ദേ രണ്ടും കൂടെ വഴക്കും കൂടി നടക്കാതെ നീ അവളോടൊപ്പം പോയിരുന്നു ഭക്ഷണം കഴിച്ചേ എന്ന് പറഞ്ഞോണ്ട് ഉമ്മ എന്നെ ടേബിളിൽ കൊണ്ട് വന്നിരുതി.
അപ്പോഴേക്കും സലീനയും ഷമിയും ചോറ് എല്ലാം കൊണ്ട് വന്നു ടേബിളിൽ വെച്ചിരുന്നു.

ഒന്നുരണ്ടു വായ് തിന്നതും പനിയുടെതാണോ എന്തോ എനിക്ക് വേണ്ട എന്നും പറഞ്ഞ് ഞാൻ എഴുന്നേറ്റു.

ദേ നീ അവിടെ ഇരുന്നേ മോളെ ചോറ് വേണ്ടേൽ കുറച്ചു കഞ്ഞി കൊണ്ട് വാ എന്നും പറഞ്ഞു ഉമ്മ ഷമിയെ വീണ്ടും അടുക്കളയിലേക്ക് പറഞ്ഞ് വിട്ടു.
അപ്പോയെക്കും സലീനയുടെ ഉമ്മ അങ്ങോട്ടേക്ക് വന്നു.

അവളെന്തേലും നിന്നോട് പറഞ്ഞോ മോനെ എന്ന് ചോദിച്ചോണ്ട്.

ഇല്ല ഉമ്മ.
പിന്നെന്തിനാ അവൾ അവിടെ ഇരുന്നു കരയുന്നെ.
എവിടെ അടുക്കളയിൽ.

ഇനിയിപ്പോ അതെന്തിനാണാവോ എന്ന് ചോദിച്ചോണ്ട് ഞാൻ എഴുനേറ്റു അടുക്കളയിലേക്ക് നടന്നു.
ഷമി എന്തോ പറഞ്ഞോണ്ട് വന്നതും ഉമ്മ പിറകിൽ നിന്നും ഷമിയെ വിളിച്ചു.

മോളെ അവര് രണ്ടുപേരും അവിടെ ഇരുന്നോട്ടെ നീ ഈ കഞ്ഞി അങ്ങോട്ടേക്ക് കൊടുത്തേക്.
രണ്ടുംകൂടി കുറച്ചുനേരം സംസാരിച്ചാൽ തീരും.
ആ അത് ശരിയാ എന്ന് പറഞ്ഞോണ്ട് സലീനയുടെ ഉമ്മ ഷമിയോട് എന്തോ പറയുന്നുണ്ടായിരുന്നു.

അതിന് ഇത് അത്ര വല്യ പിണക്കം ഒന്നുമല്ല. താത്ത എന്തോ പറഞ്ഞെന്നെയുള്ളൂ പിന്നെ സൈനു മിണ്ടാതെ പോയതിലുള്ള സങ്കടവും ആണ് അല്ലാതെ വല്യ

💬 Comments

View all comments