Chapter Title : സലീന 8 [SAiNU]
പിണക്കം ഒന്നുമില്ല ഉമ്മ.
ഹ്മ്മ് എന്തായാലും വേണ്ടിയില്ല നീ ഇപ്പൊ അങ്ങോട്ടേക്ക് പോകേണ്ട എന്ന് പറഞ്ഞതും ഷമി ചിരിച്ചോണ്ട് കഞ്ഞി പത്രവുമായി ഞങ്ങളുടെ അടുത്തേക്ക് വന്നു.
അവൾ വരുമ്പോൾ സലീന എന്റെ തോളിൽ ചാരി ഇരിക്കുന്നതാണ് കണ്ടത്.
നിങ്ങളെ കുറിച്ചാണോ ഉമ്മയും അമ്മായിയും പറഞ്ഞോണ്ടിരുന്നേ എന്തോ രണ്ടും കൂടെ വല്യ അടിയാ എന്നൊക്കെ.എന്ന് പറഞ്ഞോണ്ട് ഷമി ഞങ്ങൾ നോക്കി ഒന്ന് ചിരിച്ചു.
കേട്ടല്ലോ മതിയായില്ലേ എല്ലാവരും പറഞ്ഞത് കേട്ടല്ലോ ഇപ്പൊ സമാധാനം ആയല്ലോ.അല്ലേലും ഞാൻ കഷ്ടപ്പെടുത്തുകയാ എന്നല്ലേ പറഞ്ഞെ ഇപ്പൊ അത് എല്ലാവരും പറയുന്നത് കേട്ടപ്പോ സന്തോഷമായില്ലേ എന്ന് പറഞ്ഞോണ്ട് ഞാൻ സലീനയെ തോളിൽ നിന്നും മാറ്റി.
ആഹാ അങ്ങിനെയൊക്കെ ഉണ്ടായോ സൈനു.
ആട്ടെ എങ്ങിനെയാണാവോ നീ കഷ്ടപ്പെടുത്തുന്നെ അതും കൂടെ പറഞ്ഞിരുന്നേൽ നന്നായിരുന്നു.
അതില്ലേ അത്.
സൈനു വേണ്ട.
ഞാൻ ആരോടും പറഞ്ഞില്ലല്ലോ എന്നെ സൈനു കഷ്ടപ്പെടുത്തുന്നുണ്ട് എന്ന് പിന്നെ എന്തിനാ ഷമി നീ വെറുതെ ഓരോന്ന് പറയാൻ നിക്കുന്നെ.
എന്നെ ഇതുവരെ എന്റെ സൈനു കഷ്ടപ്പെടുത്തിയിട്ടൊന്നുമില്ല.
ആഹാ ഇപ്പൊ അങ്ങിനെയായോ.
ദേ നീ ഈ കഞ്ഞി കുടിച്ചോണ്ട് ഗുളിക കഴിക്കാൻ നോക്ക്.എന്നിട്ടു ബാക്കി ഒക്കെ.
ഹ്മ്മ് ഇങ്ങു തന്നെ ഞാൻ കൊടുത്തോളം എന്ന് പറഞ്ഞോണ്ട് സലീന അവളുടെ കയ്യിൽ നിന്നും പാത്രം വാങ്ങിക്കൊണ്ടു എന്റെ വായിലേക്ക് കുറേശ്ശെയായി തന്നോണ്ടിരുന്നു.
ഇത്രയേ ഉള്ളു രണ്ടിനും വെറുതെ ഞങ്ങളെ വിഷമിപ്പിക്കാൻ.
ആഹാ ആരെ വിഷമിപ്പിച്ചെന്നാ.
പിന്നെ ഇല്ലാതെ രണ്ടും കൂടെ മുഖം കറുപ്പിച്ചോണ്ട് നടക്കുമ്പോ കണ്ട് നിൽക്കുന്ന ഞങ്ങൾക്കാ അതിന്റെ വിഷമം നിങ്ങൾ ഒന്ന് കുറച്ചു നേരം
💬 Comments
View all comments