0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 6.9K

അടുത്തിരുന്നാൽ തീരും.
ദേ ഇതും കുടിച്ചോണ്ട് ഉമ്മയോട് ചെന്നു പറ രണ്ടുംകൂടി എന്ന് പറഞ്ഞോണ്ട് ഷമി അവിടെ നിന്നും പോയി.

എന്താടി അവരെ കുറച്ചു നേരം ഒന്ന് സമാധാനത്തോടെ ഇരിക്കാൻ സമ്മതിക്കില്ലേ നി എന്ന് ചോദിച്ചോണ്ടി സലീനനയുടെ ഉമ്മ അവളെ വഴക്ക് പറഞ്ഞതും.

എന്റെ ഉമ്മ നിങ്ങൾക്ക് രണ്ടുപേർക്കും എന്താ അവര് അവിടെ സന്തോഷത്തോടെയാ ഇരിക്കുന്നെ താത്ത സൈനുവിന് കഞ്ഞി കൊടുത്തോണ്ടിരിക്കുകയാ നിങ്ങൾ വെറുതെ..എന്ന് പറഞ്ഞതും ഉമ്മ ചിരിച്ചോണ്ട് ഞാൻ പറഞ്ഞില്ലേ അവനെ കാണാഞ്ഞിട്ടാ എന്ന്.എന്ന് പറഞ്ഞ് സലീനയുടെ ഉമ്മയുടെ നേർക്കു തിരിഞ്ഞു ചിരിച്ചു.

അല്ല അവൾ വന്നു പറഞ്ഞപ്പോ ഞാൻ ആകെ പേടിച്ചു പോയി അതാ.

ആരുടെ കാര്യത്തിൽ അവരുടെ രണ്ടിന്റെയും കാര്യത്തിലോ.

അല്ല അവൻ ഒന്നും പറയാത്തെ പോയി എന്ന് കേട്ടപ്പോ..

അത് ഹോസ്പിറ്റലിന്റെ പണി തുടങ്ങാൻ വേണ്ടി എന്തോ കാര്യത്തിന് പോയതാ എന്നാ പറഞ്ഞെ.

അതിനായിരുന്നോ.

ഹ്മ്മ് അവന്റെ ഉപ്പ വിളിച്ചു പറഞ്ഞപ്പോ പോയതായിരുന്നത്രെ.
പിന്നെ ചെറിയ പിണക്കം ഉണ്ടായിക്കാണും അതാ പറയാത്തെ പോയിട്ടുണ്ടാകുക.

നോക്കിക്കോ രണ്ടും കൂടെ ഇപ്പൊ ചിരിച്ചു കളിച്ചു വരുന്നത് കാണാം.

അത് ശരിയാ.

മതി സലീന എന്നെകൊണ്ട് വയ്യ ഇനി കഴിക്കാൻ നീ ആ ടാബ്ലറ്റ്സ് എടുത്തേ എന്ന് പറഞ്ഞോണ്ട് ഞാൻ അവൾ നീട്ടിയ കഞ്ഞി മറുത്തു.

ദേ ഇതും കൂടെ എന്ന് പറഞ്ഞോണ്ട് കുഞ്ഞ് കുട്ടികളെ കുടിപ്പിക്കുന്ന പൊലെ എന്റെ വായിലേക്ക് വെച്ചോണ്ട്.അവൾ ചിരിച്ചു.

ഹ്മ്മ് ചിരിക്കേണ്ട കേട്ടല്ലോ അവൾ പറഞ്ഞത് വേഗം ചെല്ല് ഉമ്മാന്റെ അടുത്തേക്ക് ബാക്കി അവിടുന്ന് കേൾക്കാം.
ഉമ്മ ഒന്നും പറയില്ല.

💬 Comments

View all comments