0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 6.9K

സെബിയെ ഒന്ന് നോക്കി.

ഡോക്ടർക്കു ഇനി സ്വന്തായിട്ട് ഹോസ്പിറ്റലും ആയല്ലോ.
വേണം മോളെ എന്റെ കണ്ണടയുന്നതിനു മുൻപേ സെബിമോളെ നമ്മുടെ ഹോസ്പിറ്റലിലെ ഡോക്ടർ ആക്കണം.

കേട്ടല്ലോ സെബി ഉപ്പ പറഞ്ഞത് നല്ലോണം പ്രാക്റ്റീസ് ഒക്കെ ചെയ്യുന്നുണ്ടല്ലോ അല്ലേ.
എന്ന് പറഞ്ഞോണ്ട് സലീന സെബിയുടെ കയ്യിൽ പിടിച്ചു നിന്നു.

കുറച്ചൂടെ കഴിഞ്ഞിട്ട് പോരെ ഉപ്പ എന്ന് അവൾ പറഞ്ഞെങ്കിലും ഉമ്മ ഇടയിൽ കയറിക്കൊണ്ട് ഇന്നോ നാളെ ഒന്നുമല്ലല്ലോ മോളെ പണിയൊക്കെ തീർന്നിട്ടല്ലേ അപ്പോയെക്കും എന്റെ മോള് എല്ലാം ഒറ്റയ്ക്ക് നോക്കിക്കോളും നിങ്ങൾ ഇനി അവളെ കളിയാക്കാണ്ടിരുന്നാൽ മതി.കേട്ടല്ലോ നിങ്ങളോടു മൂന്നുപേരോടുമാ പറയുന്നേ എന്ന് പറഞ്ഞോണ്ട് ഉമ്മ എന്നെയും സലീനയെയും ഷമിയെയും മാറി മാറി നോക്കി.

ഞാൻ ചിരിച്ചോണ്ട് അതിനെന്താ ഉമ്മ അവള് ഉമ്മാന്റെ മോളല്ലേ പിന്നെ കളിയാക്കുന്നത് അത് ഒഴിവാക്കാൻ പറ്റുമെന്നു തോന്നുന്നില്ല അല്ലേടി ഷമി എന്ന് പറഞ്ഞോണ്ട് ഞാൻ ഷെമിയെ ഒന്ന് നോക്കി.

ആ അത് ശരിയാ അതൊരിക്കലും പറ്റില്ല.
ഇല്ലെങ്കിൽ ഒരു രസം ഉണ്ടാകില്ല ഉമ്മാ അതാ.അല്ലാതെ അവളെ വേദനിപ്പിക്കാൻ ഒന്നുമല്ലലോ.അല്ലേടി എന്ന് പറഞ്ഞോണ്ട് ഷെമി അവളുടെ താടി പിടിച്ചൊന്നു കുലുക്കി.
ഹോ സമ്മതിച്ചു ഇക്കയും താത്തയും അല്ലേ വേറെ ആരുമല്ലല്ലോ ഉമ്മാ.

ആ അങ്ങിനെ പറഞ്ഞ് കൊടുക്ക്‌ സെബി.അവള്ക്ക് അതൊന്നും പ്രശ്നമേ അല്ല.ഉമ്മയും അസീസ്‌ഉപ്പയും ഓരോന്ന് പറഞ്ഞ് ഇനി അവളെ വല്യ ഗൗരവക്കാരി ആക്കണ്ടിരുന്നാൽ മതി.

അവൾക്കു കുഴപ്പിമല്ലേൽ പിന്നെ ഞങ്ങൾക്കെന്താ എന്ന് പറഞ്ഞോണ്ട് ഉമ്മ അവളുടെ നെറുകയിൽ തലോടി കൊണ്ടിരുന്നു.
എന്ന് വെച്ചു എപ്പോഴും ഒന്നും അവളെ ഇങ്ങിനെ കളിയാകികൊണ്ട് നിൽക്കേണ്ട കേട്ടല്ലോ.

💬 Comments

View all comments