Chapter Title : സലീന 8 [SAiNU]
ഹ്മ്മ് ആലോചിക്കട്ടെ അല്ലേടി ഷെമി.
മോളെ നി അവര് പറയുന്നത് ഒന്നും കാര്യമാക്കേണ്ട കേട്ടോ രണ്ടിന്റെയും നാക്ക് നിനകറിയുന്നതല്ലേ.
ഹോ നാക്ക് ഇല്ലാത്ത ഒരു മോള് അവളെ കുറിച്ച് ശരിക്കു അറിയാതോണ്ടാ വന്നന്നു തന്നെ എന്നെ പറഞ്ഞ് കളിയാക്കിയതൊന്നും ഞാൻ മറന്നിട്ടില്ല.
അതെപ്പോ. എന്ന് ചോദിച്ചോണ്ട് ഉമ്മ എന്നെ നോക്കിയതും
സലീന തലയാട്ടികൊണ്ട് എന്നോട് വേണ്ട എന്ന് കാണിച്ചോണ്ടിരുന്നു
ആ അതൊക്കെയുണ്ട് അതൊന്നും ഞാൻ പറയുന്നില്ല.
ആണോ മോളെ.
ആ അതുപിന്നെ ഇവരുടെ അത്രയില്ലെങ്കിലും കുറച്ചൊക്കെ ഞാനും മാറേണ്ടേ ഉമ്മാ.
ആഹാ അപ്പൊ നീയും ആള് കൊള്ളാല്ലോ.
അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചോണ്ട് എങ്ങിനെ ആയാലും ഇക്കയുടെയും ഷെമിയുടെയും അടുത്തെത്തില്ല ഉമ്മ.
ആ അവര് രണ്ടും ഇങ്ങിനെ ഓരോന്നും പറയുന്നതും ഒരു രസമാ അല്ലേടി.
ഹ്മ്മ്.
എന്നാപ്പിന്നെ ഞങ്ങൾ അതിലേക്കു ഇടപെടുന്നേയില്ല നിങ്ങൾ നാലുകൂടേ എന്താന്നു വെച്ചാ ആയിക്കോ.
എന്ന് പറഞ്ഞോണ്ട് ഉമ്മ മോളെ ഫുഡ് എടുത്തു വെച്ചേര് എല്ലാവരുംകഴിച്ചു ഒന്നുറങ്ങാൻ നോക്ക്.
സൈനുവിന് ഗുളിക കഴിക്കാനുള്ളതല്ലേ.
ഹ്മ്മ് ഇപ്പൊ എടുത്തു വെക്കാം ഉമ്മ.
സൈനു കഞ്ഞി വേണോ അതോ..
എന്നും ഉള്ളത് മതി.
അതിനെന്തിനാ ഇങ്ങിനെ ദേഷ്യപെടുന്നേ എന്ന് ചിണുങ്ങി കൊണ്ട് സലീന ഫുഡ് എടുത്തു വെക്കാനായി പോയി.കൂടെ ഷമിയും സെബിയും അവരുടെ ഉമ്മയും.
ഞാൻ സലീനയുടെ ഉമ്മയെ വിളിച്ചോണ്ട് ഉമ്മ അവളെന്താ നേരത്തെ പറഞ്ഞെ എന്ന് അവര് കേൾക്കാതെ ചോദിച്ചു.
ആ അത് മോനെ അവളുടെ കാര്യമല്ലേ അത് നീ കാര്യമാക്കേണ്ട.
എന്നാലും എന്താ പറഞ്ഞെ..
അതൊന്നുമില്ല മോനെ.
അല്ല എന്തോ ഉണ്ടല്ലോ.
💬 Comments
View all comments