0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 7K

എന്ന് ചോദിച്ചോണ്ട് ഉപ്പ സലീനയുടെ ഉപ്പയുടെ മുഖത്തേക്ക് ഒന്ന് നോക്കി.

ഹ്മ്മ് നന്നായിരുന്നു എന്നുള്ള ഉപ്പയുടെ വാക്കുകൾ സംതോഷത്തോടെയായിരുന്നു.

ഹ്മ്മ് എന്നാ ഇനി ചായ കുടിച്ചിട്ട് ബാക്കി എന്ന് പറഞ്ഞോണ്ട് ഉപ്പ റൂമിലേക്ക് കയറി.
സലീനയുടെ ഉപ്പ അവരുടെ റൂമിലേക്കും.
കൂടെ സലീനയുടെ ഉമ്മയും.
എങ്ങിനെയുണ്ട് അവര് എന്ന് സലീനയുടെ ഉമ്മ ചോദിക്കുന്നത് ഞാൻ കേട്ട്.

നല്ല ആൾക്കാരാ കുറച്ചു നേരം സംസാരിച്ചിരുന്നു ഞങ്ങൾ.

ഹ്മ്മ് .

റബ്ബ് എന്റെ കുട്ടിക്കും അവളുടെ താത്ത മാരെ പൊലെ നല്ല ഒന്നിനെ കൊടുത്തല്ലോ എന്ന് പറഞ്ഞോണ്ട് സലീനയുടെ ഉമ്മ പ്രാർത്ഥിക്കുന്നത് കേട്ട് ഞാൻ ചിരിച്ചു.

മറ്റുള്ളവരെ പോലെ ആകില്ല കുറച്ചു ചിലവാകും എന്ന് പറഞ്ഞോണ്ട് സലീനയുടെ ഉപ്പ എന്തോ പറയാൻ തുടങ്ങിയതും ഞാൻ എയ്നേറ്റു ഉപ്പയെ വിളിച്ചു.

എന്താ മോനെ എന്ന് ചോദിച്ചോണ്ട് ഉപ്പ എന്റെ അടുക്കലേക്ക് വന്നതും.

അവരെന്താ ഉപ്പ പറഞ്ഞെ.

ഒറ്റ മോനല്ലേ അതാ.

അവരെന്താ പറഞ്ഞെ.

അവരൊന്നും പറഞ്ഞില്ല ചെക്കന്റെ അമ്മോനാ.

എന്താ പറഞ്ഞെ.

അല്ല അവർക്കു കുറച്ചു സ്വർണം വേണമെന്ന്.

അതാണോ.

ഹ്മ്മ്

അതിനെന്താ കൊടുക്കണം.
മോനെ അത്.

എന്താ ഉപ്പ.

ഉപ്പ പറയുന്നത് അങ്ങിനെ പിടിവാശിയുള്ളിടത്തേക്ക് കൊടുക്കണോ എന്നാ..

എന്റെ ഉപ്പ ചെക്കന്റെ ഉമ്മയും ഉപ്പയും എന്തേലും പറഞ്ഞോ.

ഇല്ല.
.എന്നാ പേടിക്കേണ്ട ഞാൻ അമ്മോനെപ്പറ്റിയൊക്കെ അന്വേഷിച്ചതാ അയാളോരു തരം സ്വഭാവക്കാരനാ അതോണ്ടായിരിക്കും.

ഹ്മ്മ്.

എങ്ങിനെ അയാലും നമ്മള് കൊടുക്കേണ്ടി വരില്ലേ മോനെ.

അങ്ങിനെ അവന്റെ ഉപ്പയുഉമ്മയും ചോദിക്കുവാണേൽ കൊടുക്കാം പോരെ.
അതിനൊക്കെ.

എന്റെ ഉപ്പ അതിനൊക്കെ വഴിയുണ്ടാകും നിങ്ങൾ വെറുതെ

💬 Comments

View all comments