Chapter Title : സൽമ മിസ്സ് [മാജിക് മാലു]
കല്യാണം കഴിക്കാൻ ഒരുക്കം കൂട്ടി അവളുടെ പിന്നാലെ നടപ്പ് ആയിരുന്നു. വലിയ വലിയ ആലോചനകൾ വന്നപ്പോൾ അവളുടെ വീട്ടുകാർ അവളെ പരമാവധി നിർബന്ധിച്ചു നോക്കി എന്നിട്ടും അവൾ അതിനൊന്നും വഴങ്ങാതെ തന്റെ ജീവിത ലക്ഷ്യം ആയ ഒരു നല്ല ഫിസിക്സ് അധ്യാപിക ആവുക എന്ന ലക്ഷ്യത്തിനുവേണ്ടി പ്രയത്നിച്ചു കൊണ്ടിരുന്നു. കുറേ നിർബന്ധിച്ചിട്ടും വിവാഹത്തിന് അവൾ വഴങ്ങാതെ ഇരുന്നതോടെ വീട്ടുകാർ ആ പരിശ്രമം തത്കാലം നിർത്തി വെച്ചു. അങ്ങനെ കാലങ്ങൾ കടന്നു പോയി അവൾ B.Ed - M.Ed എല്ലാം കഴിഞ്ഞു ഇപ്പോൾ തൃശൂരിൽ പേരു കേട്ട ഒരു
വിമൻസ് കോളേജിൽ ഫിസിക്സ് ലെക്ച്ചർ ആയി ജോലി കിട്ടി, അവിടെ നല്ല സാലറിയും കാര്യങ്ങളും എല്ലാം ആയി ജീവിതം ഭദ്രമാക്കിയിരിക്കുന്നു.
ഒന്ന് രണ്ടു വർഷം കൊണ്ട് സൽമ കോളേജിൽ ഫിസിക്സ് HOD പോസ്റ്റിൽ എത്തി. അവളുടെ ക്ലാസ്സുകളും സ്ട്രിക്ട് ആറ്റിട്യൂടും കുട്ടികളെ കൂടുതൽ പഠിക്കുവാൻ പ്രേരിപ്പിക്കുകയും നല്ല റിസൾട്ട് ഉണ്ടാവുകയും ചെയ്തു. കോളേജ് സൽമയെ HOD പോസ്റ്റിനു പുറമെ കുറേ പദവികൾ ഏല്പിച്ചു, അതിൽ ഒന്ന് ആയിരുന്നു ഹോസ്റ്റൽ സീനിയർ വാർഡൻ ഇൻ ചാർജ്. അങ്ങനെ സൽമ തന്റെ വാടക വീട്ടിൽ നിന്നും കോളേജ് ലേഡീസ് ഹോസ്റ്റലിലേക്ക് താമസം മാറി. കോളേജിൽ എല്ലാവരെയും വരച്ച വരയിൽ നിർത്തുന്ന സൽമ മിസ്സ് ഹോസ്റ്റലിൽ എത്തിയതോടെ കുട്ടികൾ എല്ലാവരും അല്പം ടെൻഷൻ ആയി, ഇനി ഉടായിപ്പ് പരിപാടികളും രാത്രി കാലങ്ങളിൽ ഉള്ള റൂം മാറ്റങ്ങൾ ഒന്നും നടക്കില്ല എന്ന് എല്ലാവർക്കും മനസ്സിലായി. സൽമ ഹോസ്റ്റലിൽ എല്ലാ കാര്യങ്ങൾക്കും പുതിയ രീതികളും ചട്ടങ്ങളും
💬 Comments
View all comments