Chapter Title : സമർപ്പണം 2 [Shafi]
വെളുപ്പിച്ചു . ഒരു എട്ടു മണി ആയി കാണും രണ്ടുപേരും കസേരയിൽ ചാരി നല്ല ഉറക്കമാണ് ആരോ തട്ടി വിളിക്കുന്നത് കണ്ടിട്ടാണ് ഞാൻ ഉണർന്നത് , മേരി ചേച്ചിയായിരുന്നു .
"എന്തോന്നടെ നല്ല ഉറക്കം ആണല്ലോ?! ""
"ചേച്ചി രാവിലെ ആയപ്പോ ഒന്ന് കണ്ണ് മാളിയപ്പോയി, ഉറങ്ങിപ്പോയി "
"ആടാ സാരമില്ല , നിങ്ങൾ നല്ല കുട്ടികളാണ്, നിങ്ങളുടെ ആരുമല്ലാഞ്ഞിട്ടും നിങ്ങൾ അവൾക്ക് വേണ്ടി ഇവിടെ ഉറക്കമൊഴിച്ചില്ലേ, ഈ കാലത്തൊന്നും ആരും ചെയ്യില്ല ഇങ്ങനെയൊന്നും "| അവരുടെ കണ്ണുനിറഞ്ഞു . ശിഫ മേടം അപ്പോഴും എഴുന്നേറ്റില്ലായിരുന്നു.
"എടാ നീ ഇവളെയും വിളിച്ച് വീട്ടിൽ പോ, നീ അവളുടെ കൂടെ പോയിക്കോ ഞാനവിടെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി വെച്ചിട്ടുണ്ട്, നിങ്ങൾ ഒന്ന് ഓഫീസിലോട്ട് ചെല്ലടാ സാർ എനിക്ക് ലീവ് തന്നേക്കുക ആണ് , ഇയർ എന്ഡിങ്ങ് ആവുകയല്ലേ അതെല്ലാം ക്ലിയർ ചെയ്യേണ്ട, അവൾ എവിടെ കിടക്കുകയല്ലേ അതിനകത്ത്, അവൾ ഉള്ളപ്പോൾ അതൊന്നും ആരും ചിന്തിക്കേണ്ട കാര്യമില്ല ഇതിപ്പോൾ അവള് ...... അവരൊന്നു വിതുമ്പി .
"ഓക്കേ ചേച്ചി, ഞങ്ങൾ പോയേക്കാം എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണേ , മാഡത്തിന് ഒന്നും വരില്ല നിങ്ങൾ വിഷമിക്കേണ്ട കേട്ടോ , ""
"|ആടാ ,!!!!! നമുക്ക് പ്രാർത്ഥിക്കാം അല്ലാതെ എന്ത് ചെയ്യാനാ!!! നിങ്ങൾ പോകുമ്പോൾ അവളുടെ കാർ റിക്കവറി ചെയ്തു സ്റ്റേഷനിലാണ് ഉള്ളത് ,കുറെ പേപ്പേഴ്സും കാര്യങ്ങളും ഉണ്ടെന്ന് പറഞ്ഞു പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചിരുന്നു. നിങ്ങൾ പോകുമ്പോൾ അതൊന്ന് കളക്ട് ചെയ്തേക്കണേ, സാറിൻറെ കയ്യിൽ കൊടുത്താൽ മതി,.."""
"" ഒക്കെ മേടം
💬 Comments
View all comments