Chapter Title : സമർപ്പണം 2 [Shafi]
ചെയ്തത്, കാരണം രണ്ടാമത്തെ ദിവസം ആവും ഡ്രസ്സ് ഇടുന്നത് ഓഫീസിൽ എത്തിയതും മരണ പണിയായിരുന്നു. ഫുഡ് കഴിക്കാനുള്ള ഇടവേള അല്ലാതെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല കാരണം ഇന്ന് ഞങ്ങൾ രണ്ടുപേരും മാത്രമാണ് ഉണ്ടായിരുന്നത്, മേടവും ഉണ്ടായിരുന്നില്ലല്ലോ, ഏകദേശം രണ്ടു മണി ആയി കാണും കംപ്ലീറ്റ് ചെയ്യുമ്പോൾ ഒരു 12 മണി ആയപ്പോൾ ജോൺസൺ സാർ പോയി. അങ്ങേർക്ക് എന്തോ മെഡിസിൻ കുടിക്കാൻ ഉണ്ടെന്ന് പറഞ്ഞു .പോകുന്ന വഴി ഒരു ഫുൾ അൽഫാമും മന്തിയും വാങ്ങി അവളുടെ റൂമിലേക്കാണ് പോയത് .അവിടെ എത്തിയതേ ഓർമ്മയുള്ളൂ അത്രയ്ക്ക് വിശന്നിരുന്നു കോഴിയുടെ എല്ല് മാത്രം ബാക്കിയായി. സ്ലിം സിഗരറ്റ് ഉണ്ടായിരുന്നു അവളുടെ കയ്യിൽ കുറച്ച് സമയം അതും വലിച്ചിരുന്നു ,ബിയർ കഴിക്കാം എന്ന് അവൾ പറഞ്ഞെങ്കിലും ഞാൻ പറഞ്ഞു "വേണ്ടടി നാളെ മേടത്തിന് അടുത്ത് പോകാനുള്ളതല്ലേ,എഴുന്നേൽക്കില്ല,"" ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞു ആ സോഫയിൽ കിടന്നു എപ്പോഴാണ് ഉറങ്ങിയത് എന്ന് എനിക്കറിയില്ല ,രാവിലെ ശിഫയുടെ വിളി കേട്ടാണ് എഴുന്നേൽക്കുന്നത് , പത്തുമണി ആയി കാണും അവളും എഴുന്നേറ്റിട്ടേ ഉള്ളൂ, ഞാൻ ഫോൺ എടുത്തു നോക്കിയപ്പോൾ ജോൺസൺ സാറിൻറെ 10 ,12 മിസ്കോൾ അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് അവൾ ജോൺസൺ സാറിനോട് സംസാരിക്കുകയാണ് . ഇന്നലെ ലേറ്റ് ആയതുകൊണ്ട് ഇന്ന് ലീവ് എടുത്തോളാൻ സാർ പറഞ്ഞിരുന്നു, അതാ ഫോൺ സൈലൻറ് ആക്കിയത്. ഫോൺ കട്ട് ചെയ്ത് എന്നോട് പറഞ്ഞു , "സാറിനും മേരി ചേച്ചിക്കും സബ്മിഷന് പോകാൻ ഉണ്ട് ഞങ്ങളോട് ഹോസ്പിറ്റലിലോട്ട് ചെല്ലാൻ " ഇനിയും ഉറക്കം ബാക്കിയുണ്ട് പക്ഷേ മേടത്തെ തനി
💬 Comments
View all comments