Chapter Title : സമർപ്പണം 2 [Shafi]
ഓപ്പോസിറ്റ് സൈഡ് ചോരത്തുള്ളികൾ ഇലകളിലൂടെ ഒരു വഴികാട്ടിയായി നീണ്ട പോകുന്നു , കൂടെ അലർച്ചകളും ആക്രോശിക്കുന്ന ശബ്ദങ്ങളും കന്നട ഭാഷയിൽ ആരെല്ലാമോ എന്തൊക്കെയോ പറയുന്നു, ചിരിക്കുന്നു, ഒച്ച എടുക്കുന്നു , ഞാനും ഷെഫിയും പതിയെ താഴോട്ടിറങ്ങി 10 , 40 അടി മുന്നോട്ട് വച്ച് കാണും ,
അവിടെ കണ്ട കാഴ്ച 6, 7 ഹെൽമറ്റ് വെച്ച പിശാചുക്കൾ സെറീന മേടത്തെ നടുവിൽ ആക്കി ഉന്തുകയും തള്ളുകയും ചെയ്യുന്നു, മേഡത്തിന്റെ നെറ്റിയിൽ നിന്നും ചോര വരുന്നുണ്ട് ബ്ലൗസിന്റെ കൈയുടെ മുകൾഭാഗം കീറിയിട്ടുണ്ട്, ആളുകൾ നിൽക്കുന്നത് കൊണ്ട് മുഖവും ഷോള്ഡരന്റെ കുറച്ചു ഭാഗവും മാത്രമെ കാണുന്നുള്ളൂ, അവർ ക്രൂരമായി എല്ലാവരെയും നോക്കുന്നുണ്ട് . ഷെഫി എൻറെ മുഖത്തേക്ക് ഒന്ന് നോക്കി. ഇരുകൈകളും കൂട്ടിപ്പിടിച്ച് കാലുകൾ പുറകിലോട്ട് അമർത്തി രണ്ടടി പുറകോട്ട് വച്ച് മുന്നോട്ട് കുതിച്ചു പാഞ്ഞു ഇരുവരുടെയും പാദങ്ങൾ ഒരേ പോലെ ഒരേ ക്രമത്തിൽ ആണ് പ്രവർത്തിക്കുന്നത്,
ഇപ്പോൾ അവരും ഞങ്ങളും തമ്മിലുള്ള വ്യത്യാസം വെറും മൂന്നോ നാലോ മീറ്റർ ആണ് ഓട്ടത്തിനിടയിൽ ഇരുകാലുകളും അമർത്തി ഊന്നി വായുവിൽ ഒന്ന് ഉയർന്നു പൊങ്ങി ഞങ്ങളുടെ നേരെ ഉണ്ടായിരുന്ന രണ്ടുപേരുടെ പുറത്താണ് ഞങ്ങളുടെ കാലുകൾ പതിച്ചത് , അവര് തെറിച്ച് അവരുടെ ഓപ്പോസിറ്റ് നിൽക്കുന്ന രണ്ടു പേരെയും കൊണ്ട് മലർന്നടിച്ചു വീണു. ബാക്കിവരുന്ന രണ്ടുപേർ എന്താണെന്ന് മനസ്സിലാകും മുമ്പേ ഞങ്ങളുടെ കാലുകൾ അവരുടെ ചെവിയിൽ പതിച്ചിട്ടുണ്ടായിരുന്നു, ഫാസ്റ്റ് ബൗളുകൾ കുറ്റിയുടെ മുകൾഭാഗത്ത് കൊള്ളുമ്പോൾ കറങ്ങി തിരിയുന്ന സ്റ്റമ്പ് പോലെ അവർ രണ്ടുപേരും തെറിച്ചു വീണു,അടുത്തവന്റെ നെഞ്ചിലേക്ക് ഇടത്തു മുട്ടുകാൽ കയറ്റി,
💬 Comments
View all comments