0%

Chapter Title : സമർപ്പണം 3 [Shafi]

Author : kambikannan Read All Parts 578

രണ്ടുദിവസം കഴിഞ്ഞാണ് നാട്ടുകാരിൽ ഒരാൾ തന്റെ കുത്തിയൊഴുകി പോയ സ്ഥലം കൈവേലി കെട്ടാൻ ശ്രമിക്കുന്നതിനിടയിൽ കുറച്ച് സ്കെൽറ്റ് കാണാനിടയായി.  ഉടൻതന്നെ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പോലീസുകാരത്തി പരിശോധന നടത്തി ഒരു തലയോട്ടിയും മറ്റ് കുറച്ച് അസ്ഥി ഭാഗങ്ങളും ആയിരുന്നു കണ്ടെത്തിയത് പണ്ടെങ്ങോ പറമ്പിൽ മറവ് ചെയ്ത ആരുടെയെങ്കിലും ആണെന്ന് നിഗമനത്തിൽ അവർ തിരിച്ചു പോയി.

രണ്ടുദിവസം കഴിയുമ്പോഴേക്കും അടുത്തടുത്തായി രണ്ട് തലയോട്ടികളും കൂടെ കണ്ടെത്തി .ബാലുശ്ശേരി "സി .ഐ. ദീപക്കും" , എസ് .ഐ .ശരത്ത് ലാലും കൂടെ അന്വേഷണത്തിനു എത്തി. പിന്നിട്ടുള തിരച്ചിലിൽ  മൂന്നു മനുഷ്യരുടെ കുറേകൂടെ അസ്ഥികൾ കണ്ടെത്താനായി,  കൂടെ അധികം പഴക്കമില്ലാത്ത മോതിരവിരൽ മുറിക്കപ്പെട്ട നിലയിൽ മറ്റൊരു കൈപ്പത്തി കൂടി കണ്ടെത്തി.  ദ്രവിച്ചു തുടങ്ങുന്നതേ ഉള്ളായിരുന്നു അത്. പക്ഷേ അവിടെയുള്ള നാട്ടുകാർ പറഞ്ഞത് ഈയടുത്തൊന്നും ഒരു 15 വർഷത്തിനിപ്പുറം അവിടെ ആരെയും അടക്കം ചെയ്തില്ല എന്നാണ്. കാരണം പണിക്കാർ അല്ലാതെ അവിടെ സ്ഥിരതാമസം ആയിട്ട് ആരുമില്ല.

സി. ഐ .യുടെ നിർദേശ പ്രകാരം ജെസിബി ഉപയോഗിച്ചുള്ള തിരച്ചിലിൽ മുൻപ് കണ്ട മൂന്ന് അസ്ഥികൂടങ്ങളുടെയും ബാക്കി ഭാഗങ്ങൾ കൂടി കണ്ടെത്തി, അപ്പോഴാണ് മൂന്നു കൈകളിലും മോതിരവിരൽ മുറിച്ചുമാറ്റപ്പെട്ട നിലയിലായിരുന്നു എന്നത്  അവരുടെ ശ്രദ്ധയിൽപ്പെട്ടത്.  തലയോട്ടിയിൽ നെറ്റിയുടെ ഭാഗത്ത് എന്തോ തുളച്ചുകയറിയ പോലെ ഒരു പൊട്ടലുമുണ്ട്, എല്ലാത്തിലും ഒരേ പോലെ തന്നെ , . നിർത്താതെ പെയ്യുന്ന മഴ ഉള്ളതിനാൽ ഒരാഴ്ചയെടുത്തു ഇത്രയും ഭാഗങ്ങൾ കണ്ടെത്താൻ , പക്ഷേ ഇത് എവിടുന്നു വന്നു എന്നത് മനസ്സിലാക്കാൻ സാധിച്ചില്ലായിരുന്നു .ഉരുൾപൊട്ടിയ വഴിയേ ഒരു കിലോമീറ്റർ മുകളിലോട്ട്

💬 Comments

View all comments