0%

Chapter Title : സമർപ്പണം 3 [Shafi]

Author : kambikannan Read All Parts 579

പരിശോധന നടത്തിയപ്പോൾ റബ്ബർ തോട്ടങ്ങൾക്ക് ഇടയിൽ ഒരു വീട് , ആ വീടിൻറെ ഒരുവശവും ഈ ഉരുൾപൊട്ടലിൽ ഒലിച്ചു പോയിരുന്നു.  ഒരു 5 മീറ്റർ വീതിയിൽ ഒരേ നേർരേഖയിൽ താഴോട്ട് ഒലിച്ചു പോയതാണ്. ആ വീടിനെ ചുറ്റിപ്പറ്റിയുള്ള പരിശോധനയിൽ നിന്ന് ആണ് അധികം ദ്രവിക്കാത്ത ആ കൈപ്പത്തിയുടെ ബാക്കി ഭാഗങ്ങൾ കണ്ടെത്തിയത്. ആ തകർന്ന വീടിൻറെ മുറിയുടെ ബാക്കി നിന്നിരുന്ന സ്ഥലത്തുനിന്നാണ് കണ്ടെത്തിയത്. കമ്മീഷണർ ഇവിടെക്ക് വരാൻ കാരണം പുതുതായി ചാർജ് എടുത്ത് കാരണം, അദ്ദേഹത്തിന് ആണ് ഈ അന്വേഷണത്തിന് ചുമതല ലഭിച്ചത് .

ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്നും ടൊയോട്ട ഇന്നോവ ക്രിസ്റ്റയിൽ സി. ഐ. ദീപക്കിനൊപ്പം അദ്ദേഹം സംഭവസ്ഥലത്തേക്ക് തിരിച്ചു. ചുറ്റും പച്ചപ്പ് വിരിച്ച പരവതാനിയിലൂടെ മനോഹരമായ പണിതീർത്ത ഒരു ചിത്രം പോലെ തോന്നിക്കുന്ന ആ പ്രകൃതി ഭംഗിയാർന്ന റോഡിലൂടെ പോലീസ് വാഹനം രണ്ട് അകമ്പടി വാഹനങ്ങളുടെ സംരക്ഷണവലയത്തിൽ കുതിച്ചു പാഞ്ഞു.

" ദീപക് എന്തായെടോ കാര്യങ്ങൾ ?!!!"" കേസ് നോക്കിക്കൊണ്ടിരുന്നു ഹർഷൻ സി ഐ യോട് ചോദിച്ചു,

""സാർ മൂന്നുപേരുടെ സ്കൾട്ടാണ് കിട്ടിയിരിക്കുന്നത് , അതിലൊന്ന് ഒരു വീക്ക് ആയിട്ടേ ഉള്ളൂ എന്ന് തോന്നുന്നു,  പൂർണ്ണമായി  സ്കൾട്ടായി  മാറിയിട്ടില്ല.ജീർണ്ണിച്ച അവസ്ഥയിലാണ്, മറ്റ് രണ്ട്  സ്കൾട്ടും പഴയതാണ്, കാലപ്പഴക്കം ഫോറൻസിക് റിപ്പോർട്ട് വന്നാലേ മനസ്സിലാകൂ, "" , ദീപക് പറഞ്ഞു നിർത്തി,

"ഇതെല്ലാം റിപ്പോർട്ടിൽ ഉണ്ടല്ലോ വാട്ട് ഈസ് ദി ന്യൂ അപ്ഡേഷൻ ?!!""  ഹർഷൻ വീണ്ടും ചോദിച്ചു,

"മോതിരം വിരൽ ഇല്ലാത്തതും, തലയോട്ടിയിലെ ആ സ്ക്രാച്ച് അതും മൂന്നിനും ഒരുപോലെയാണ് .അതാണ് സാർ

💬 Comments

View all comments