Chapter Title : സമർപ്പണം 4 [Shafi]
പ്രകാശിച്ചു . ബന്ധനാവസ്ഥയിലാന്നെങ്കിലും അവൻറെ കൈകാലുകൾ വിറക്കാൻ തുടങ്ങി. അവൻ ഇതുവരെ അനുഭവിച്ച രൂക്ഷഗന്ധം ചോരയുടേതാണെന്ന് അവൻ തിരിച്ചറിഞ്ഞു.
പതിയെ തലതിരിച്ച് എതിർവശത്തേക്ക് നോക്കിയതും അവൻ ഒന്ന് പിടഞ്ഞു പോയി. അവനെ കിടത്തിയിരിക്കുന്ന ഇരുമ്പ് കട്ടിൽ അടക്കം ഒന്നു നിരങ്ങി നീങ്ങി. അവൻ കണ്ണുകൾ മുറുക്കി അടിച്ചു ഒരുവട്ടം നോക്കാനെ കഴിഞ്ഞുള്ളൂ , ഒരിക്കൽ കൂടി അങ്ങോട്ട് നോക്കാൻ ശ്രമിക്കാതിരുന്ന അവസ്ഥയിലും നല്ല പരിചിതമായ ഒരു മുഖം അവന്റെ ഓർമ്മയിൽ തെളിഞ്ഞു. ഒരിക്കൽ കൂടി കണ്ണുകൾ വലിച്ചു തുറന്നു സൂക്ഷിച്ചു നോക്കി . അവൻറെ നാവുകൾ അറിയാതെ പുലമ്പി ........
"അബ്ദുല്ല!!!"......
"അബ്ദു" തൻറെ കളിക്കൂട്ടുകാരൻ, എന്തിനും ഏതിനും തൻറെ കൂടെയുണ്ടായിരുന്ന അമ്മായിടെ മകൻ.
ഇവൻ എങ്ങനെ ഇവിടെ, ?!!!!
അതും ഈ കോലത്തിൽ ,?!!!
താൻ കിടക്കുന്നതുപോലെ ഒരു ഉൾക്കുഴിഞ്ഞ ഇരുമ്പ് കട്ടിലിലാണ് അവനെയും കിടത്തിയത് .ശരീരത്തിന്റെ പകുതിയോളം രക്തം കൊണ്ട് നിറഞ്ഞിരുന്നു, മുഖത്ത് ഓക്സിജൻ മാസ്ക് ഘടിപ്പിച്ചിട്ടുണ്ട്. കൈകളിൽ ബ്ലഡ് പമ്പ് കണക്ട് ചെയ്തിട്ടുണ്ട്.
കൈകളും കാലുകളും തന്നെപ്പോലെ തന്നെ ബന്ധിപ്പിച്ചിരിക്കുന്നു .
ശരീരത്തിൽ ആകമാനം വരിഞ്ഞുകീറിയത് പോലെ മുറിവുകൾ ,!!!
കുറേ മുറിവുകൾ എല്ലാം തുന്നി ചേർത്തത് പോലെയുണ്ട്,
" മരിച്ചിട്ടില്ല "!!!! എന്ന് തോന്നുന്നു.
നെഞ്ചകം പതിയെ ഉയർന്നതാവുന്നുണ്ട്,
"അബ്ദു ...!!!! എന്ന് ഉറക്കെ വിളിക്കണം എന്നുണ്ട് ,പക്ഷേ തൊണ്ടയിൽ നിന്നും ശബ്ദം ഉയരുന്നില്ല .
വെളിച്ചത്തെ ബൾബ് ഒരിക്കൽ കൂടെ പതിയെ അവസാനിപ്പിച്ചിട്ട് പൂർവാധികം ശക്തിയോടെ ഒന്നുകൂടെ പ്രകാശിച്ചു.
അബ്ദുനെ തന്നെ നോക്കി നിന്നിരുന്ന ഷെഫീഖ് പെട്ടെന്നാണ് അതിന് പിന്നിൽ
💬 Comments
View all comments