Chapter Title : സംഗീത സ്റ്റോർസ് 4 [Stone Cold]
കുത്തി കൊണ്ട് കടയിലെ ജോലികൾ ഓരോന്നും അവർ തീർത്തു കൊണ്ടിരുന്നു..
ഉച്ച ആയപ്പോളേക്കും സനു പോയിട്ട് വന്ന് ബൈക്കിൽ അവന്റെ മുന്നിൽ ആയി കുറച്ച് കവറും പിന്നെ കടയിലേക്ക് ഉള്ള സാധനവും ഉണ്ടായിരുന്നു.. ഡീീ... അവൻ ദേ വന്ന്.. ശശി സംഗീതയേ നോക്കി പറഞ്ഞു.. സംഗീത സാരീ തുമ്പു കൊണ്ട് കഴുത്തും വയറും തുടച്ചു കൊണ്ട് ശശിയുടെ അടുത്തേക്ക് ചെന്നു.... ദേ അവൻ വന്നിട്ടുണ്ട് നീ വീട്ടിലോട്ട് ചെല്ല് ശശി പറഞ്ഞു.. സംഗീത വീട്ടിലേക്ക് പോകാൻ നിന്നതും സനു കടയിലേക്ക് വന്ന്.. അപ്പു.. ദാ ഇതൊക്കെ ഇവിടെ കിടക്കട്ടെ ഞാൻ ഒന്ന് പോയി കുളിച്ചു കഴിച്ചു വന്നിട്ട് ഓക്കെ കെട്ടി വെക്കാം ഹാ പിന്നെ നാളെ കടയിലേക്ക് ഒന്ന് രണ്ട് സാദനം വരും.. പിന്നെ പുതിയ ചില പ്രോഡക്ടസ് കൂടി ഉണ്ടാകും..
സനു പറഞ്ഞു.. അപ്പൊ അതിനൊക്കെ പേമെന്റ്.. അത് ഒന്ന് രണ്ട് ഐറ്റത്തിനു മാത്രമേ ഒള്ളു എല്ലാത്തിനും ഇല്ല.. ശശിയോട് സംഗീത പറഞ്ഞു.. നീ പോയി കഴിച്ചു വാ.. നമുക്ക് നോക്കാം.. ശശി പറഞ്ഞു.. സംഗീതയേ അവനെ കൂട്ടി കൊണ്ട് പോകാൻ കണ്ണു കാണിച്ചു ശശി.. വാ... എന്ന് പറഞ്ഞു സംഗീത സനുവിനെ കൂട്ടി വീട്ടിലേക്ക് നടന്നു..
വെയില് കൊണ്ട് ആകെ വിയർത്തു കരിവാളിച്ചു എന്ന് പറഞ്ഞു സംഗീത സാരീ തുമ്പു കൊണ്ട് സനുവിന്റെ മുഖം ആകെ തുടച്ചു കൊടുത്തു സംഗീത.. പിന്നെ ഓരോന്നിനും നടക്കുമ്പോ ഇങ്ങനെയാ.. സനു പറഞ്ഞു.. മോൻ പോയി മേൽ കഴുകി വാ.. എന്ന് പറഞ്ഞു സംഗീത സനുവിനെ പറഞ്ഞു വിട്ടു..
💬 Comments
View all comments