Chapter Title : സംഗീത സ്റ്റോർസ് [Stone Cold]
ഇടയ്ക്ക് അനിൽ മറ്റൊരു പെണ്ണിനെ വിളിച്ചു കൊണ്ട് വന്നു പിന്നീട് അവളുടെ ആട്ടും തുപ്പും കൂടി ആ കുഞ്ഞ് കേൾക്കണം ആയിരുന്നു. പലപ്പോഴും സനു ആഹാരം കഴിച്ചിരുന്നത് വീടിനു കുറച്ചു അകലെ സ്കൂളിലേക്ക് പോകും വഴിയിൽ ഉള്ള വൈസ്റ്റ് കുപ്പയിൽ നിന്നും ആയിരുന്നു.
തെരുവ് പട്ടികളോടും പൂച്ചകളോടും മത്സരിച്ചു ആ കുഞ്ഞു തന്റെ വിശപ്പ് അടക്കി അനിൽ അയാളുടെ വീട്ടുകാരും ആയി അത്ര രസത്തിൽ അല്ല. സ്വപ്ന താല്പര്യം ഇല്ലാത്ത വിവാഹം കഴിച്ചു വിട്ടതിൽ പിന്നെ അവളുടെ അമ്മയും അച്ഛനും ആയി മിണ്ടിയിട്ടില്ല ആദ്യ വിരുന്നിനു വന്നു പോയതിൽ പിന്നെ അവൾ കമ്പോടിച്ചു ഇട്ടിട്ടാണ് വീട്ടിൽ നിന്നു ഇറങ്ങിയത്..
സനു തുടർച്ചയായി 2 മാസത്തോളം സ്കൂളിൽ വരാതെയിരുന്നപ്പോ ആണു സ്കൂളിൽ നിന്നു അനിലിന് കാൾ വരുന്നത് അയാൾ ആദ്യം കാൾ അറ്റന്റ് ചെയ്തു പിന്നീട് സ്കൂളിൽ നിന്നു വിളിച്ചാൽ കാൾ എടുക്കാതെ ആയി.
സ്കൂളിൽ നിന്നു അധ്യാപകർ സനുന്റെ വീട് അന്വേഷിച്ചു വന്നപ്പോ ആണു വൈസ്റ്റ് കുപ്പയിൽ നിന്നു ആഹാരം കഴിക്കുന്ന ശരീരത്തിൽ ആകെ മുറിവും ഉണങ്ങാതാ വ്രണവും പാറി പറന്നു കിടക്കുന്ന മുടിയും ഓക്കെ ആയ എല്ലും തോലും ആയ ഒരു കുട്ടിയെ അവർ കാണുന്നത്.
അധ്യാപകർ സനുവിന്റെ വീട്ടിൽ ചെന്നപ്പോ വാതിൽ തുറന്നത് അവന്റെ അച്ചന്റെ സെറ്റപ്പ് ആരുന്നു അവർ അധ്യാപകരെ അപമാനിച്ചു വിട്ടു സനു എന്നാ പേരിൽ ആരും തന്നെ ഇവിടെ ഇല്ല ഇനിയും വന്നാൽ പട്ടിയേ അഴിച്ചു വിടും എന്ന് അവരെ ഭീഷണി പെടുത്തിയപ്പോ അവർക്കു വീട്ടിൽ നിന്നു പോകേണ്ടി വന്നു..
💬 Comments
View all comments