Chapter Title : സംഗീതയുടെ മോഹം [Sagar Kottapuram]
പിറകെ ഒരു നടപ്പും ..വേണ്ടാത്തിടത്തു ഒരു നോട്ടവും..."
സംഗീത പറഞ്ഞു നിർത്തി എന്നെ ഇടം കണ്ണിട്ടു നോക്കി .
എന്റെ മുഖം കണ്ടാൽ അവൾക്ക് ആ പറഞ്ഞത് സത്യമാണെന്ന് ഊഹിച്ചെടുക്കാമായിരുന്നു.
"ശേ ..നീ അതൊക്കെ നോട്ടീസ് ചെയ്തിരുന്നോ ?"
ഞാൻ അതുകേട്ടു ഒരു ചമ്മലോടെ അവളെ നോക്കി . പഴയ കാര്യം ഇപ്പോൾ പറയുമ്പോൾ അത്ര നായകൻ ഇല്ലെന്നാണ് എന്റെയും ഒരു ലൈൻ .
"പിന്നില്ലാതെ ...പിന്നെ നമ്മളെ അറിയുന്ന ആളല്ലേ എന്നുവെച്ചിട്ട് കണ്ണടച്ചതാ"
സംഗീത എന്നെ നോക്കി ചിരിച്ചു .
"ഓ...എന്തൊരു വല്യ മനസ്സ് ..."
ഞാൻ അതുകേട്ടു ചിരിച്ചു .
"അതെ അതെ...എന്താ സംശയം ..എനിക്കങ്ങനെ നാരൗ മൈൻഡ് സെറ്റ് ഒന്നുമില്ല ..നമ്മള് ബ്രോഡ് ആയിട്ട് ചിന്തിക്കണം..അതെന്തു കാര്യത്തിലായാലും "
സംഗീത കാര്യമായിട്ട് പറഞ്ഞു എന്റെ താമസ സ്ഥലം മൊത്തത്തിലൊന്നു സ്കാൻ ചെയ്തെടുത്തു .ഒരു ഹാളും ബെഡ്‌റൂമും കിച്ചനും ബാത്റൂമും ആണ് ആകെക്കൂടി എല്ലാ ഫ്ലാറ്റിലും ഉള്ളത് . ഫ്ലാറ്റ് എന്ന് പറയാൻ കഴിയില്ല .അതിന്റെ ചെറിയൊരു രൂപമാണ് അപ്പാർട്മെന്റുകൾ .
"നീ വല്ല ജോലിക്കും പോണുണ്ടോ ?"
ഞാൻ അവളുടെ സംസാരത്തിന്റെ അർഥം ഒന്നും മനസിലാകാത്ത പോലെ വിഷയം മാറ്റി .
"ഹ്മ്മ്...ഇവിടെ ഒരു ഫൈനാൻസിംഗ് കമ്പനിയില് അക്കൗണ്ടന്റ് ആണ് "
അവൾ ചിരിയോടെ മറുപടി നൽകി .
"ആഹാ...അത് കലക്കി "
ഞാൻ പയ്യെ തട്ടിവിട്ടു .
"ഹ്മ്മ്..നീ പാചകം ഒക്കെ ഒറ്റക്കാണോ ?"
അവള് പിന്നെയും വിശേഷങ്ങൾ തിരക്കി .
"ഹ്മ്മ്...അല്ലാതെ പറ്റില്ലാലോ ...പഠിക്കുക തന്നെ ..ഇപ്പൊ കൊറേ ഒക്കെ
💬 Comments
View all comments