0%

Chapter Title : സമ്മർ പാലസ് 1 [Ismail]

Author : Kambikathakal Read All Parts 748

പഴകിയ വസ്ത്രങ്ങൾ ധരിച്ച, തീർത്തും ഭീകര രൂപിയായ ഒരാൾ നിൽപ്പുണ്ടായിരുന്നു. അയാളുടെ കണ്ണുകളിൽ ഒരുതരം ഭ്രാന്തും ദുഷ്ടതയും നിഴലിച്ചു.

അച്ഛൻ കാർ നിർത്തി ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ ഒന്നും മിണ്ടാതെ അവരെ നോക്കി, ഒരുതരം ഭീഷണി നിറഞ്ഞ പുഞ്ചിരിയോടെ ഗേറ്റ് തുറന്നു തന്നു. അയാളുടെ നോട്ടം അവരിൽ ഒരു അസ്വസ്ഥത ഉളവാക്കി.

കാർ തോടത്തേക്ക് പ്രവേശിച്ചു. വിജനമായ പാതയിലൂടെ കുറച്ചു ദൂരം സഞ്ചരിച്ചപ്പോൾ, പഴകിയ ഒരു വലിയ ബംഗ്ളാവിന് മുന്നിൽ അവരെത്തി. അതാണ് സമ്മർ പാലസ്. വാതിലിനടുത്ത് മെലിഞ്ഞുണങ്ങിയ, പ്രായം തോന്നിക്കുന്ന ഒരാൾ അവരെ കാത്തുനിൽപ്പുണ്ടായിരുന്നു.

തോടത്തിൻ്റെ മാനേജരാണെന്ന് സ്വയം പരിചയപ്പെടുത്തിയ അയാൾ അധികം സംസാരിച്ചില്ല. അയാളുടെ കണ്ണുകളിൽ എന്തോ മറച്ചുവെക്കുന്നതായി അവർക്ക് തോന്നി. പാലസിന് ചുറ്റും കാടുകയറി കിടക്കുന്നു, അകത്ത് നിന്ന് ഒരുതരം തണുത്ത, പഴകിയ ഗന്ധം പുറത്തേക്ക് വരുന്നുണ്ടായിരുന്നു. അകത്തേക്ക് പ്രവേശിച്ചപ്പോൾ അന്തരീക്ഷത്തിലെ ഭയം അവരെ കാത്തിരിപ്പുണ്ടായിരുന്നു, കൂടുതൽ ശക്തമായി.

മാനജരോടൊപ്പം അവർ പാലസിനകത്തേക്ക് പ്രവേശിച്ചു. അകത്ത് തണുത്ത ഇരുണ്ട അന്തരീക്ഷം. വലിയ ഹാളും അതിനോട് ചേർന്ന മുറികളും. പഴയ തടി ഫർണിച്ചറുകൾ, ചുമരുകളിൽ കാലപ്പഴക്കം ചെന്ന ചിത്രങ്ങൾ, എല്ലാം ഒരുതരം ഭീതി ഉണർത്തുന്നതായിരുന്നു. ഓരോ ചുവടുകളിലും തറയിലെ തടി ഉച്ചത്തിൽ ശബ്ദമുണ്ടാക്കി.

"ചിലപ്പോൾ രാത്രി കാലങ്ങളിൽ ഇവിടെ പലതരം ശബ്ദങ്ങൾ കേൾക്കാം... പേടിക്കേണ്ട... അതൊക്കെ ഇവിടത്തെ പതിവാ," ഇടനാഴിയിലൂടെ നടക്കുമ്പോൾ മാനേജർ ഒരു നിസ്സാര ഭാവത്തിൽ പറഞ്ഞു. അയാളുടെ വാക്കുകൾ കേട്ട് മകൾ അമ്മയെ നോക്കി ഒന്ന് ചിരിച്ചു. അച്ഛൻ "ഓഹ്, അങ്ങനെയോ?" എന്ന് ചോദിച്ചെങ്കിലും അയാളുടെ മുഖത്ത് ഒരു ഭയവുമില്ലായിരുന്നു.

ഒരു മുറി കാണിച്ചുകൊണ്ട് മാനേജർ തുടർന്നു, "ഇവിടെ താമസിച്ചിരുന്ന ഒരാൾ ഒരു രാത്രി പെട്ടെന്ന് അപ്രത്യക്ഷനായിപ്പോയി... പിന്നീട് അയാളെ ആരും കണ്ടിട്ടില്ല... ഈ മുറിയിൽ നിന്ന് പുറത്തിറങ്ങിയതാരും തിരികെ വന്നിട്ടില്ലെന്നും ഒരു കഥയുണ്ട്." ഇതുകേട്ട് മകൻ ചിരിച്ചുകൊണ്ട് പറഞ്ഞു, "ഹഹ, കൊള്ളാല്ലോ! അപ്പൊ ഇനി ഈ മുറിയിൽ കിടക്കുന്നവരൊക്കെ സൂക്ഷിക്കണം

." മാനേജർ ഒരു ഭാവഭേദവുമില്ലാതെ അവരെ നോക്കി. അയാളുടെ കണ്ണുകളിൽ അപ്പോഴും ദുരൂഹത തളംകെട്ടി നിന്നു. പാലസിൻ്റെ ഓരോ കോണിലും എന്തോ ഒരു അദൃശ്യ ശക്തി ഒളിഞ്ഞിരിക്കുന്നതായി അവർക്ക് തോന്നി. അന്തരീക്ഷത്തിൽ ഭയം നിറഞ്ഞു നിന്നു.

മാനജരോടൊപ്പം അവർ ആദ്യം പോയത് അടുക്കളയിലേക്കാണ്. കരിപിടിച്ച ഭിത്തികളും പഴയ മരച്ചുവടുകളും ഉള്ള വലിയ അടുക്കള. ഉപയോഗശൂന്യമായി കിടക്കുന്ന വലിയ പാത്രങ്ങളും മരത്തവികളും അവിടെയുണ്ടായിരുന്നു.

💬 Comments

View all comments